- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന് വർണോജ്വല തുടക്കം
ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ പ്രവർത്തനോത്ഘാടനം ചായില്യം, അമീബ എന്നീ സിനിമകൾ സംവിധാനം ചെയ്ത മനോജ് കാന നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ അമീബ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രവീഷ് ശ്രീമതി നീതു ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി .വി.കെ.പവിത്രൻ സ്വാഗതം

ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ പ്രവർത്തനോത്ഘാടനം ചായില്യം, അമീബ എന്നീ സിനിമകൾ സംവിധാനം ചെയ്ത മനോജ് കാന നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ അമീബ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രവീഷ് ശ്രീമതി നീതു ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.
പ്രസ്തുത ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി .വി.കെ.പവിത്രൻ സ്വാഗതം ആശംസിക്കുകയും പ്രസിഡണ്ട് വർഗീസ് കാരക്കൽ അധ്യക്ഷ പ്രസംഗവും കലാവിഭാഗം സെക്രട്ടറി ജയകുമാർ സുന്ദരരാജൻ ആശംസകളും അർപ്പിച്ചു .ഫിലിം ക്ലബ്ബിന്റെ കൺവീനെർ ജിതിൻ ചന്ദ്രൻ അടുത്ത ഒരു വര്ഷം നടത്തുവാൻ പോകുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദികരിച്ചു.
ഫിലിം ക്ലബ്ബിന്റെ ജോയിന്റ് കൺവീനർ. ഹരീഷ് മേനോൻ നന്ദിയും, അവതാരക ഉമാ ഗണേശും ആയിരുന്നു. ശാരങ്കി ശശിധരൻ നൃത്ത സംവിധാനം നിർവഹിച്ച പൂജ ഡാൻസോടെ ആരംഭിച്ച പരിപാടികൾ മനോജ് കാന സംവിധാനം നിർവഹിച്ച അമീബ എന്നാ സിനിമയുടെ പ്രിവ്യു ഷോയോട് കൂടി സമാപിച്ചു.

