- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം അംഗങ്ങൾക്കായുള്ള കായിക മത്സരം സമാപിച്ചു
കലയും സാഹിത്യവും സംഗീതവും നിറഞ്ഞു നിൽക്കുന്ന സാംസ്‌കാരിക കലാക്ഷേത്രമായ ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ കായിക മത്സരത്തിനു തിരശ്ശീല വീണു. മുൻ വർഷങ്ങളിലെ പോലെ ഈ വർഷത്തെ കായിക മത്സരവും ഒരു വൻ വിജയമായിരുന്നു എന്ന് സമാജം പ്രസിഡന്റ് ജി കെ നായർ ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അഭിപ്രായപെട്ടു.മനോഹരൻ പാവറാട്ടിയുടെ നെത്യുത്വത്ത

കലയും സാഹിത്യവും സംഗീതവും നിറഞ്ഞു നിൽക്കുന്ന സാംസ്‌കാരിക കലാക്ഷേത്രമായ ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ കായിക മത്സരത്തിനു തിരശ്ശീല വീണു. മുൻ വർഷങ്ങളിലെ പോലെ ഈ വർഷത്തെ കായിക മത്സരവും ഒരു വൻ വിജയമായിരുന്നു എന്ന് സമാജം പ്രസിഡന്റ് ജി കെ നായർ ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അഭിപ്രായപെട്ടു.
മനോഹരൻ പാവറാട്ടിയുടെ നെത്യുത്വത്തിലുള്ള ഗ്രീൻ റൈഡേർസ് 201 പോയിന്റോടെ ഒന്നാം സ്ഥാനത്തും, 137 പോയിന്റോടെ മുരളീധർ തമ്പാൻ നയിക്കുന്ന ഓറഞ്ച് റൈഫിൾസ് രണ്ടാം സ്ഥാനത്തും 132 പോയിന്റോടെ ടി ജെ ഗിരീഷ് നേതൃത്വം നൽകിയ റെഡ് ആരോസ് മൂന്നാം സ്ഥാനത്തും 95 പോയിന്റോടെ ജഗദീഷ് ശിവൻ നയിച്ച ബ്ലൂ സ്പ്രിന്റെസ് നാലാം സ്ഥാനത്തും 74 പോയിന്റോടെ ഹരീഷ് മേനോൻ നയിച്ച യെല്ലോ വാരിയേർസ് അഞ്ചാം സ്ഥാനവും നേടി.
അഞ്ചു ഗ്രൂപ്പ്കളായി തരം തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് . ഏകദേശം 500 ഓളം അംഗങ്ങൾ ആണ് ഓരോ ടീമിലും ഉൾപെട്ടിട്ടുണ്ടായിരുന്നത് എന്ന് കായിക മേളയുടെ കൺവീനർ ബിനോജ് മാത്യു വ്യക്തമാക്കി . ക്രിക്കറ്റ്,ഫുട്‌ബോൾ, വോളിബോൾ, കബഡി, വടംവലി മറ്റു ഔട്ട് ഡോർ ഇന്റൊർ ഗയിംസുകൾ തുടങ്ങിയവ മത്സരങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത് കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക മത്സരങ്ങൾ ആണ് ഉണ്ടായിരുന്നത് എന്ന് സംഘാടകർ അറിയിച്ചു സമാജം അംഗങ്ങൾക്കായി സംഘടിപ്പിച്ച ഈ വർഷത്തെ കായിക മത്സരത്തിൽ വീറോടെയും വാശിയോടെയുമാണ് അംഗങ്ങൾ പങ്കെടുത്തത് .
ഗിരീഷ് ടി.ജെ റെഡ് ആരോസ് (റോൾ 0&4), ഹരീഷ് മേനോൻയെല്ലോ വാരിയേര്‌സ് (റോൾ1&4), മനോഹരൻ പാവറട്ടി ഗ്രീൻ റൈഡേർസ് (റോൾ2&5), മുരളീധർ തമ്പാൽ ഓറഞ്ച് റൈഫിൾസ് (റോൾ 6&9), ജഗദീഷ് ശിവൻബ്ലൂ സ്പ്രിന്റെർസ് (റോൾ7&8),ഇവരാണ് ഓരോ ടീമിനെയും നയിച്ചത്. അത് പോലെ തന്നെ ഓരോ ടീമിനും നാല് വൈസ് ക്യാപ്റ്റൻ മാരെയും തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ കായിക മാമാങ്കം വിജയിപ്പിക്കാൻ അണി നിരന്ന എല്ലാവർക്കും നന്ദി അറിയികുന്നതായി ബി കെ എസ ഇന്ടൂർ ഗെയിം സെക്രട്ടറി അജേഷ് നായർ അറിയിച്ചു.

