- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ നാഷണൽ ഡേ; കേരളീയ സമാജം സ്പോർട്സ് ഡേ നാളെ
ബഹ്‌റൈൻ നാഷണൽ ഡേ സെലിബ്രെഷന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം 16,17 തീയതികളിൽ അംഗങ്ങൾക്കായി വിവിധ കായിക പരിപാടികൾ സംഘടിപ്പിക്കുന്നു. ഷെയ്ഖ് ഖലീഫ സ്പോർട്സ് സിറ്റി , ഇസ ടൗൺ വച്ചാണ് കായിക മത്സരങ്ങൾ നടക്കുക. ജനറൽ ഓർഗനൈസേഷൻ ഫോർ യൂത്ത് സ്പോർട്സ് പ്രസിഡന്റ് ഹിഷാം മുഹമ്മദ് അൽ ജൗവദർ മുഖ്യ അതിഥി ആയിരിക്കും എന്ന് സമാജം പ്രസിഡണ്ട് ജി കെ നായർ , ജന

ബഹ്‌റൈൻ നാഷണൽ ഡേ സെലിബ്രെഷന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം 16,17 തീയതികളിൽ അംഗങ്ങൾക്കായി വിവിധ കായിക പരിപാടികൾ സംഘടിപ്പിക്കുന്നു. ഷെയ്ഖ് ഖലീഫ സ്പോർട്സ് സിറ്റി , ഇസ ടൗൺ വച്ചാണ് കായിക മത്സരങ്ങൾ നടക്കുക. ജനറൽ ഓർഗനൈസേഷൻ ഫോർ യൂത്ത് സ്പോർട്സ് പ്രസിഡന്റ് ഹിഷാം മുഹമ്മദ് അൽ ജൗവദർ മുഖ്യ അതിഥി ആയിരിക്കും എന്ന് സമാജം പ്രസിഡണ്ട് ജി കെ നായർ , ജനറൽസെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു.
സമാജം അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ഇത്തരം കായികമത്സരങ്ങൾ വീറോടെയും വാശിയോടെയുമാണ് അംഗങ്ങൾ പങ്കെടുക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ ഈ വർഷത്തെ കായിക മത്സരവും ഒരു വൻ വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് സമാജത്തിൽ പുരോഗമിക്കുന്നത്
അഞ്ചു ഗ്രൂപ്പ്കളായി തരം തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഓട്ട മത്സരം, ലോങ്ങ് ജമ്പ് ഹൈ ജമ്പ് . മാർച്ച് പാസ്റ്റ് മറ്റു ഔട്ട് ഡോർ ഗയിംസുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി 16,17 തീയതികളിൽ ഷെയ്ഖ് ഖലീഫ സ്പോർട്സ് സിറ്റി ഗ്രൗണ്ടിൽ ,(ഇസ ടൗൺ) വച്ച് നടത്തുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേകമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വടം വലി തുടങ്ങിയ മത്സരങ്ങൾ സമാജത്തിൽ ആണ് സംഘടിപ്പികുന്നത്. കൂടാതെ അംഗങ്ങൾക്ക് സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു.
ഈ മഹാ കായിക മാമാങ്കത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് അജേഷ്‌നായർ, 39189654, ബിനോജ് മാത്യു 36665376, എന്നിവരെ വിളിക്കാവുന്നതാണ്.

