- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം പൂവിളി 14 ന്
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ (പൂവിളി 215) പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ് വർഗീസ് കാരക്കൽ ജെനറൽ സെക്രടറി വി.കെ.പവിത്രൻ കലവി ഭാഗം സെക്രടറി എസ്. ജയകുമാർ എന്നിവർ അറിയിച്ചു. സന്തോഷ് ബാബു ജെനറൽ കൺവിനറായി 80 അംഗ സംഘാടകകമ്മറ്റി രൂപീകരിച്ചു..കെ ശ്രീകുമാർ ആണ് ജനറൽ കോർഡിനേറ്റർ. തികച്ചും നൂതനവും അതിലേറെ ആകർഷവുമായിരി

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ (പൂവിളി 215) പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ് വർഗീസ് കാരക്കൽ ജെനറൽ സെക്രടറി വി.കെ.പവിത്രൻ കലവി ഭാഗം സെക്രടറി എസ്. ജയകുമാർ എന്നിവർ അറിയിച്ചു. സന്തോഷ് ബാബു ജെനറൽ കൺവിനറായി 80 അംഗ സംഘാടകകമ്മറ്റി രൂപീകരിച്ചു..കെ ശ്രീകുമാർ ആണ് ജനറൽ കോർഡിനേറ്റർ. തികച്ചും നൂതനവും അതിലേറെ ആകർഷവുമായിരിക്കും ഈ വർഷത്തെ ആഘോഷങ്ങൾ .
ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന അത്തപൂക്കളമത്സരത്തോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമാവും. എല്ലാ വർഷവും മികച്ച രീതിയിൽ നടത്തപെടുന്ന അത്തപൂക്കളമത്സരത്തിനു ഇത്തവണ ബിനോയ് ജോർജ് കൺവിനറായ കമ്മറ്റിയാണ് നേതൃത്വം നല്കുന്നത്. അന്നേദിവസം വൈകുന്നേരം ലുലു പായസമത്സരവും ഉണ്ടായിക്കുന്നതാണ് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ആണ് ലുലു പായസമത്സരത്തിൽ അവസരമുണ്ടാകുക. മോഹിനി തോമസ് കൺവിനറും ഒപ്പം സമാജം വനിതാ വിഭാഗവും ഉൾപ്പെടുന്ന ടീം ആണ് പായസമത്സരത്തിന്റെ മേൽനോട്ടം വഹിക്കുന്നത് . തുടർന്ന് 7 മണി മുതൽ ലുലു ഫാഷൻ ഷോയും നടത്തപെടും .
പ്രവാസികൾക്ക് അന്ന്യം നിന്ന് പോകുന്ന നാടൻ കായിക മത്സരങ്ങൾ ഈ വർഷത്തെ വൈവിധ്യമാർന്ന ഒരു പരിപാടി ആയിരിക്കും വടം വലി ,ഉറിയടി ,കുറ്റിപന്ത്, തലയിണയടി ,കബഡി തുടങ്ങി ഒട്ടനവധി നാടൻ കായിക മത്സരങ്ങൾ മുതിർന്നവർക്കും,വനിതകൾക്കും ,കുട്ടികൾക്കുമായി ഓഗസ്റ്റ് 16,17,18 തിയതി കളിൽ വൈകുന്നേരം 7 മണി മുത്തൽ സംഘടിപ്പിക്കുന്നു . ശ്രീ.ബിനോജ് മാത്യു കൺവിനറായ കമ്മറ്റിയാണ് കായിക മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
ഓഗസ്റ്റ് 19 നു ഔപചാരികമായ ഉത്ഘാടനസമ്മേളനം നടക്കും. പ്രശസ്ഥ സിനിമ സംവിധായകൻ മേജർ രവി , സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രശസ്ത നർത്തകി രാജശ്രീ വാര്യർ എന്നിവര് അതിഥികളായി എത്തുന്നു . തുടർന്ന് ഓഗസ്റ്റ് 26 വരെ നീണ്ടു നില്ക്കുന്ന സംഗീതനിശകൾ , നൃത്തസന്ധ്യകൾ , ഓട്ടംതുള്ളൽ , നാടൻപാട്ടുകൾ തുടങ്ങി ഒട്ടനവധി പരിപാടികളാണ് ഒരിക്കിയിരിക്കുന്നത്. ഈ ഓണം മാമാങ്കത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും പ്രശസ്തരായ 30 ഓളം കലാകാരന്മാരും കലാകാരികളും എത്തിച്ചേരും . ആഘോഷങ്ങൾക്ക് മികവേകാൻ മുൻ വർഷങ്ങളിലെന്ന പോലെ ബഹ്‌റൈൻ ഫിനാൻസ് കമ്പനി , യു .എ .ഇ എക്‌സ്‌ചേഞ്ച് ,ലുലു എന്നിവർ ആണ് സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളിൽ സഹകരിക്കുന്നത് .
ആഘോഷങ്ങളുടെ നടത്തിപ്പിനായി ജെനറൽ കൺവിനർ ജെനറൽ കോർഡിനേറ്റർ .എന്നിവരെ കുടാതെ ജോയിന്റ് കൺവിനറായി അനിൽ കുമാർ ഒ.എം , അജേഷ് നായർ ,സതീഷ് ഗോപിനാഥൻ , സാൻഡി മാത്യു ,റിയാസ് ഇബ്രഹിം എന്നിവരെയും വിവിധ കമ്മറ്റികൾക്ക് കൺവിനറന്മാരായി ശ്രീ ശശിധരൻ .എം (ഘോഷയാത്ര) വി.വി. മനോജ് ( തിരുവാതിര മത്സരം) ആന്റണി പെരുമാനൂർ ,(സ്റ്റേജ്) വാമദേവൻ , അനീഷ് ശ്രീധരൻ (ട്രാൻസ്‌പോർട്ട്) അനിൽ കുമാർ .പി , വിശ്വനാഥൻ ( ഹോസ്പിറ്റാലിറ്റി) മിനെഷ് രാമനുണ്ണി (പ്രസ് ) എന്നിവർ നേതൃത്വം നല്കുന്നു. ടി.ജെ . ഗിരീഷ് കൺവിനറായ ടീമായിരിക്കും സെപ്റ്റംബർ 4 നു നടക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണസദ്യക്ക് നേതൃത്വം നൽകുന്നത്
അത്തപൂക്കളമത്സരം ,പായസമത്സരം , കായിക മത്സരങ്ങൾ , ഘോഷയാത്ര തുടങ്ങിയവയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 13നു മുൻപ് പേര് രജിസ്ടർ ചെയ്യണമെന്ന് ജെനറൽ കൺവിനർ സന്തോഷ് ബാബു ( 39818426 ) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എസ് ..ജയകുമാർ ബി കെ എസ് കലാ വിഭാഗം സെക്രട്ടറി( 39807185 )കെ. ശ്രീകുമാർ (39869744 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .

