ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ നേതൃത്വത്തിൽ   മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും കേരളപിറവി ദിനം സമുചിതമായി ആഘോഷിക്കുന്നു. നവംബർ 1ന് വൈകുന്നേരം 7.30ന് വിവിധ കലാപരിപാടികളോടെ കേരള പിറവി ദിനം ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമാജത്തിലെ അനുഗ്രഹീത കലാകാരന്മാർ അണിയിച്ചൊരുക്കുന്ന' ദീപ കേരളം', കൂടാതെ 'കേരളീയം ഒരു സാംസ്‌കാരിക ദർശനം' അക്ഷരങ്ങൾ, ഫോട്ടോകൾ, വാദ്യോപകരണങ്ങൾ, കലാരൂപങ്ങൾ , ഉത്സവങ്ങൾ, ദേശീയ മൃഗം,പക്ഷി, ടാബ്ലോ തുടങ്ങിയവ ഉൾപെടുത്തി കൊണ്ടുള്ള എക്‌സിബിഷൻ, വയലാറിന്റെ പ്രശസ്തമായ കൃതി താടകയുടെ ദ്രിശ്യാവിഷ്‌കാരം, സംഘഗാനം എന്നിവ കേരളപിറവി ആഘോഷത്തിന്റെ മാറ്റ് കൂട്ടുമെന്ന് സംഘാടകർ അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ കേരളപിറവി ദിനാഘോഷം വൻവിജയമാക്കുന്നതിന് എല്ലാ മലയാളികളെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ പി.എം നെയോ 39964087 മലയാളം പാഠശാല ആക്ടിങ് കൺവീനർ അനീഷ് ശ്രീധരനേയോ 39401394 വിളിക്കാവുന്നതാണ്.