ഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി യുടെ നേതൃത്വത്തിൽ 'കള്ളപ്പണവും ഇന്ത്യൻ സമ്പത്ഘടനയും' എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടി ഈ ബുധനാഴ്ച ( 30-11 -2016 ) വൈകിട്ട് 8 മണി മുതൽ 10 വരെ സമാജം ഹാളിൽ നടക്കും . എല്ലാവരെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നു.

കറൻസി മരവിപ്പിക്കൽ ഇന്ത്യൻ സാമ്പത്തിക രംഗത്തും, പ്രത്യേകിച്ച് കള്ളപ്പണവും കള്ളനോട്ടും ഇന്ത്യൻ സാമ്പത്തിക രംഗത്തു ഉണ്ടാക്കുന്ന വിപത്തിനെ എത്രമാത്രം തടയാൻ കഴിഞ്ഞു എന്നതിനെയും, ഇന്ത്യൻ സാമ്പത്തിക പുരോഗതിയെ എത്രമാത്രം ഉദ്ദിപ്പിപ്പിച്ചു എന്നതിനേയും കുറിച്ചും സ്വതന്ത്രമായ ഒരു വിശകലനം ഈ ചർച്ചയിൽ നടത്തുന്നു.

സാമ്പത്തിക രംഗത്തും, സാമൂഹിക രംഗത്തും രാഷ്ട്രീയ രംഗത്തും കഴിവ് തെളിയിച്ച വിദഗ്ദ്ധർ പങ്കടുത്തു സംസാരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സമാജം പ്രസംഗ വേദി കൺവീനർ അഡ്വ . ജോയ് വെട്ടിയാടനെ (39175836 ) ബന്ധപ്പെടുക. പരിപാടിയിൽ സമാജം മെമ്പർ മാർക്കും മറ്റു അസോസിയേഷൻ മെമ്പർ മാർക്കും, പൊതുജനങ്ങൾക്കും പങ്കടുത്തു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.