ഹ്റൈൻ കേരളീയ സമാജത്തിന്റെ ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തന ഉദ്ഘാടനം സെപ്റ്റംബർ 1ന് രാത്രി 8.30 ന് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ വച്ച് നടക്കുന്നു. ബഹ്റൈൻ രാജകുടുംബാംഗവും റെഡ്‌പോയിന്റ് ഡിസൈൻ സിയിയോയും ചെയർമാനും ആയ ഷെയ്ഖ നൂറ ബിൻത് ഖലീഫ അൽ ഖലീഫ മുഖ്യാതിഥിയായിരിക്കും. ദുബായ് റേഡിയോ ടെലിവിഷൻ അവതാരകനും ,നടനും എഴുത്തുകാരനുമായ മൊയ്ദീൻ കോയ വിശിഷ്ടാതിഥിയായിരിക്കും.

കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സർഗാത്മ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുകയും അറിവിന്റെ ലോകത്തേക്ക് പ്രതിപാതിപ്പിക്കപ്പെടുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളുടെ ക്യാമ്പുകളും സാമൂഹികമായ തിന്മകൾക്കെതിരെ കുട്ടികളിൽ മൂല്യബോധം വളർത്താനുള്ള പ്രവർത്തനങ്ങളാണ് ചിൽഡ്രൻസ് വിങ് ഈ വർഷം നടപ്പിലാക്കുനത് സമാജം പ്രസിഡന്റ് പി വി രാധാകൃഷണ പിള്ള, ജനറൽ സെക്രട്ടറി എൻ കെ വീരമണി, വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കെ.സി. ഫിലിപ്പിന്റെ നേതൃത്വത്തിൽ ഉള്ള പേട്രൻകമിറ്റിയുടെ ഭാഗമായി മാസ്റ്റർ കാർത്തിക് മേനോൻ (പ്രസിഡന്റ് ) മാസ്റ്റർ ആദിത്യ ബാലചന്ദ്രൻ ( സെക്രട്ടറി) മാസ്റ്റർ ഹൃദയ് പ്രദീപ് ( ഖജാൻജി) കുമാരി ഗൗരി അനിൽ ( വൈസ് പ്രസിഡന്റ്) എന്നിവരടങ്ങുന്ന 15 പേരുടെ കമ്മിറ്റിയാണ് ചിൽഡ്രൻസ് വിങ്ങിന്റെ പ്രവർത്തകർ.

ഉത്ഘാടനത്തിന്റെ ഭാഗമായി നൃത്തനൃത്യങ്ങൾ, സംഘഗാനം,സ്‌കിറ്റ്, ചിത്രീകരണം എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫ്രാൻസിസ് കൈതാരത്ത് 39834729,കെ സി ഫിലിപ്പ് 36384849 എന്നിവരെ ബന്ധപ്പെടാം.