- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ സർഗോത്സവം കളിക്കളം നാളെ
ബഹ്റൈൻ കേരളീയസമാജം കുട്ടികളുടെ വിഭാഗം സംഘടിപ്പിക്കുന്ന സർഗോത്സവമായ 'കളിക്കളം ഓഗസ്റ്റ് എട്ടിന് ശനിയാഴ്‌ച്ച രാത്രി 7.30 ന് വിവിധ കലാപരിപാടികളോടെ എം എം രാമചന്ദ്രൻ ഹാളിൽ അരങ്ങേറുന്നു.സമാജം കുടുംബാംഗങ്ങൾക്ക് അവരുടെ കുട്ടികളുടെ സർഗാത്മഗമായ കഴിവുകൾ പരിപോഷിപ്പിക്കുവാനും കലാപ്രകടനങ്ങൾ ആസ്വാധകർക്ക് മുന്നിൽ പ്രകടമാക്കുവാനുള്ള അവസരമാ

ബഹ്റൈൻ കേരളീയസമാജം കുട്ടികളുടെ വിഭാഗം സംഘടിപ്പിക്കുന്ന സർഗോത്സവമായ 'കളിക്കളം ഓഗസ്റ്റ് എട്ടിന് ശനിയാഴ്‌ച്ച രാത്രി 7.30 ന് വിവിധ കലാപരിപാടികളോടെ എം എം രാമചന്ദ്രൻ ഹാളിൽ അരങ്ങേറുന്നു.സമാജം കുടുംബാംഗങ്ങൾക്ക് അവരുടെ കുട്ടികളുടെ സർഗാത്മഗമായ കഴിവുകൾ പരിപോഷിപ്പിക്കുവാനും കലാപ്രകടനങ്ങൾ ആസ്വാധകർക്ക് മുന്നിൽ പ്രകടമാക്കുവാനുള്ള അവസരമാണ് കളിക്കളം സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ വിഭാഗം ലക്ഷ്യമിടുന്നത്.
ജൂൺ 27 നു തുടക്കം കുറിച്ച കളിക്കളം മാസത്തിൽ ഒരിക്കൽ എന്ന ക്രമത്തിൽ ആണ് അവതരിപ്പിക്കുന്നത്. ഓരോ മാസത്തിലും ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് കേക്ക് മുറിച്ചു ജന്മ ദിനം ആഘോഷിക്കുവാനുള്ള അവസരവും കളിക്കളം പരിപാടിയിൽ ഉണ്ട്.
മത്സരത്തിന്റെ പിരിമുറുക്കങ്ങൾ ഇല്ലാതെ കലാസാഹിത്യരംഗത്തെ സമർത്ഥരായ കുട്ടികളെ കണ്ടെത്തുവാനും വേദിയിൽ എത്തിക്കുവാനും അവരുടെ സർഗാത്മക കഴിവുകളെ പ്രകാശമാനമാക്കുവാനും ആണ് ഇത്തരത്തിലൊരു തുറന്നവേദി സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
പരിപാടികൾ ആസ്വദിച്ചു കുട്ടികൾക്ക് പ്രോത്സാഹനവും നിർദേശവും നൽകുവാനായി എല്ലാ സമാജം കുടുംബാംഗങ്ങളും കലാസ്‌നേഹികളും കൃത്യ സമയത്ത് തന്നെ എം എം രാമചന്ദ്രൻ ഹാളിൽ എത്തിച്ചേരണമെന്നു കുട്ടികളുടെ വിഭാഗം ഭാരവാഹികൾ അഭ്യർത്തിച്ചു . കൂടുതൽ വിവരങ്ങൾക്ക് അബ്ദുൽ റഹിമാൻ 39678075

