- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ കേരള സമാജം തെരഞ്ഞെടുപ്പ്; ഏകാധിപത്യത്തിനെതിരായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് കെ ജനാർദ്ദനൻ പക്ഷം
മനാമ: വർഷങ്ങളായി ഒരുമയോടെ മുന്നോട്ട് പോയ യുനൈറ്റഡ് പാനലിനെ പി.വി.രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ഒരു സംഘം സ്വന്തം സംഘടനയാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെ തിരായുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ കേരളീയ സമാജത്തിൽ നടക്കുന്നതെന്ന് മത്സരരംഗത്തുള്ള കെ.ജനാർദ്ദനന്റെ നേതൃത്വത്തിലെ പാനൽ അഭിപ്രായപ്പെട്ടു. 'സംഘ്പരിവാർ രാഷ്ട്രീയ താൽപര്യങ്ങളുമായ

മനാമ: വർഷങ്ങളായി ഒരുമയോടെ മുന്നോട്ട് പോയ യുനൈറ്റഡ് പാനലിനെ പി.വി.രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ഒരു സംഘം സ്വന്തം സംഘടനയാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെ തിരായുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ കേരളീയ സമാജത്തിൽ നടക്കുന്നതെന്ന് മത്സരരംഗത്തുള്ള കെ.ജനാർദ്ദനന്റെ നേതൃത്വത്തിലെ പാനൽ അഭിപ്രായപ്പെട്ടു.
'സംഘ്പരിവാർ രാഷ്ട്രീയ താൽപര്യങ്ങളുമായി രൂപവത്കരിക്കപ്പെട്ട 'ജ്വാല'വഴിയാണ് വീണ്ടും സമാജത്തിൽ അധികാരത്തിലത്തൊൻ പി.വി.രാധാകൃഷ്ണപിള്ള ശ്രമം നടത്തുന്നതെന്നും സംഘ്പരിവാർ സ്വാധീനത്തിൽ സമാജം വരുന്നത് എന്തുവിലകൊടുത്തും തടയുമെന്നും അവർ പറഞ്ഞു. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
യുനൈറ്റഡ് പാനലിനെ സ്വകാര്യസംഘടനയാക്കാനും വ്യക്തിയുടെ ചൊൽപടിയിൽ നിർത്താനുള്ള ശ്രമത്തിനുമെതിരെ പാനലിലെ ബഹുഭൂരിപക്ഷവും മുന്നോട്ട് വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ബഹ്‌റൈനിലെ വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകളുടെ പ്രവർത്തകർ ചേർന്ന് സമാജത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് ഉണ്ടാക്കിയ സംഘടനയാണ് യുനൈറ്റഡ് പാനൽ. പാനലിന്റെ കോർ കമ്മിറ്റി പുന$സംഘടിപ്പിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികാരം നഷ്ടപ്പെടുമെന്ന് ഭയക്കുന്നവർ അതിന് എതിരുനിൽക്കുകയായിരുന്നു. യുനൈറ്റഡ് പാനലിൽ നിന്ന് തന്റെ പേര് നിർദേശിക്കപ്പെടാൻ സാധ്യതയില്‌ളെന്ന തിരിച്ചറിവിലാണ് നേരത്തെ 'ജ്വാല' രൂപവത്കരിച്ചത്. ഈ സംഘടന വഴിയാണ് സ്ഥാനാർത്ഥികളുടെ പട്ടിക ഉണ്ടാക്കിയത്. ഇതിൽ യുനൈറ്റഡ് പാനലിനെതിരെ സ്ഥിരമായി മത്സരിക്കുന്ന ഒരു വിമതനെയും കൂട്ടി. യുനൈറ്റഡ് പാനലിന്റെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും ചെയ്തില്ല. നേതൃത്വഗുണവും ജനകീയ മുഖവുമുള്ളവരെ സ്ഥാനാർത്ഥികളായി നിശ്ചയിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് തന്നെ ഒഴിവാക്കാമായിരുന്നു. സമാജത്തിനെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നത് ഒരു മലയാളിക്കും അംഗീകരിക്കാനാകില്ല. പലവട്ടം പ്രസിഡന്റായ ഒരാൾ വീണ്ടും പ്രസിഡന്റാവണം എന്നാണ് സ്വയം പറയുന്നത്. ബഹ്‌റൈനിലെ നിരവധി പേരുടെ പിന്തുണയോടെ നിർമ്മിച്ച ആസ്ഥാന മന്ദിരം ഒരാളുടെ മാത്രം സൃഷ്ടിയാണെന്നു പറയുന്ന ധാർഷ്ട്യത്തിനെതിരെ കൂടിയാണ് ഈ മത്സരം.
സമാജത്തിൽ 2001ന് ശേഷം നടന്ന എല്ലാ ക്ഷേമപ്രവർത്തനങ്ങളും യുനൈറ്റഡ് പാനലിന്റെ കൂട്ടായ തീരുമാനപ്രകാരമായിരുന്നു. നിലവിലുള്ള ആസ്ഥാനമന്ദിരത്തിന്റെ കെട്ടിടം നിലനിൽക്കുന്ന സ്ഥലം കണ്ടത്തെിയത് കെ.ജനാർദ്ദനൻ അംഗമായിരുന്ന കമ്മിറ്റിയുടെ കാലത്താണ്. ഇപ്പോൾ നടക്കുന്നത് നിലപാടുകളുടെ മത്സരമാണെന്നും അതിൽ തങ്ങൾ വിജയിക്കുമെന്നും സ്ഥാനാർത്ഥികളും ഭാരവാഹികളും പറഞ്ഞു. അധികാര കേന്ദ്രീകരണത്തിനെതിരെയും ജനാധിപത്യത്തിനു വേണ്ടിയുമാണ് മത്സരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായ ഷാജി കാർത്തികേയൻ പറഞ്ഞു. അധികാരമോഹികളെ സമാജത്തിന്റെ പടിപ്പുരക്ക് പുറത്തുനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും. വിജയിച്ചാൽ, സമാജത്തിന്റെ പ്രവർത്തനങ്ങളിൽ ബഹ്‌റൈനിലെ എല്ലാ പ്രവാസി മലയാളികളുടെയും പങ്കാളിത്തം ഉറപ്പാക്കും. തങ്ങൾ യുനൈറ്റഡ് പാനൽ ഔദ്യോഗിക പക്ഷമാണെന്നും അവർ അവകാശപ്പെട്ടു. പ്രസിഡന്റ് സ്ഥാനാർത്ഥി കെ. ജനാർദ്ദനനും ജന. സെക്രട്ടറി സ്ഥാനാർത്ഥി ഷാജി കാർത്തികേയനും പുറമെ എം.എം.മാത്യു, എം.ആർ.സുഗതൻ, മുഹമ്മദ് അഷ്‌റഫ്, ശ്രീകുമാർ, ലെനി പി. മാത്യു, സുരേഷ് ബാബു, ഷാഫി പാറക്കട്ട, അജയ്കുമാർ എന്നിവർ പങ്കെടുത്തു.

