- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിൻ കേരളീയ സമാജത്തിൽ തെരഞ്ഞെടുപ്പ് ചർച്ച ചൂടുപിടിക്കുന്നു; അധികാര ഭ്രമമുള്ളവരെ മാറ്റിനിർത്തി പുതുമുഖങ്ങൾക്ക് അവസരം നല്കണമെന്ന ആവശ്യം ശക്തമാകുന്നു
മനാമ: ബഹ്‌റൈൻ കേരളീയ സമാജം പുതിയ വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ചൂട് പിടിക്കുകയാണ്. മൂന്നും നാലും തവണ സ്ഥാനം വഹിച്ചവർ വീണ്ടും ഭാരവാഹികളാകുന്നതിനെ ചൊല്ലിയാണ് ചർച്ചകൾ പൊടിപൊടിക്കുന്നത്. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും അഭിപ്രായം ഉയർന്ന് കഴിഞ്ഞു അധികാര ഭ്രമമുള്ളവരെ മാറ്റിനിർത്തുക, ജനാധിപത
മനാമ: ബഹ്‌റൈൻ കേരളീയ സമാജം പുതിയ വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ചൂട് പിടിക്കുകയാണ്. മൂന്നും നാലും തവണ സ്ഥാനം വഹിച്ചവർ വീണ്ടും ഭാരവാഹികളാകുന്നതിനെ ചൊല്ലിയാണ് ചർച്ചകൾ പൊടിപൊടിക്കുന്നത്.
പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും അഭിപ്രായം ഉയർന്ന് കഴിഞ്ഞു അധികാര ഭ്രമമുള്ളവരെ മാറ്റിനിർത്തുക, ജനാധിപത്യരീതിയിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുക എന്നിവയാണ് ഭൂരിപക്ഷം അംഗങ്ങളുടെയും ആവശ്യം. വോട്ടെടുപ്പില്ലാതെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പലരും അംഗത്വ വരിസംഖ്യ അടക്കാത്ത അവസ്ഥയുണ്ട്. ഇത് സമാജത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഉണ്ടെങ്കിൽ പണം അടക്കാമെന്നാണ് പലരുടെയും നിലപാട്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെങ്കിൽ മാസവരി മുഴുവനായി അടച്ച് രസീത് കൈപ്പറ്റണമെന്നും നേർദ്ദേശമുണ്ട്.
ഏതാനും വർഷങ്ങളായി സമവായത്തിലൂടെയാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ലൈബ്രേറിയൻ സ്ഥാനത്തേക്ക് മാത്രമാണ് രണ്ട് വർഷം മുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. 'യുനൈറ്റഡ് പാനലും' 'റിഫോമേഴ്‌സ് പാനലും' തമ്മിലായിരുന്നു ആദ്യകാലങ്ങളിൽ മത്സരം. കഴിഞ്ഞ കുറേ വർഷങ്ങളായി 'റിഫോമേഴ്‌സ്' മത്സരരംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്.
തുടർന്ന് യുനൈറ്റഡ് പാനലിൽ തന്നെ കോർകമ്മിറ്റി ചർച്ച ചെയ്ത് ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുക്കുകയാണ് പതിവ്. ബഹ്‌റൈനിലെ ജാതിമതസംഘടനകളുടെയും രാഷ്ട്രീയ സംഘടനകളുടെയും പ്രതിനിധികൾ സമാജം ഭാരവാഹികളായി വരുന്നത് പതിവാണ്.
ഈ നിലപാട് മാറ്റണമെന്നും സമാജത്തിൽ സജീവമായി പ്രവർത്തിക്കുന്നവർ മറ്റ് പരിഗണനകളില്ലാതെ ഭാരവാഹികളായാൽ മതിയെന്നുമുള്ള അഭിപ്രായം ഇപ്പോൾ ഉയർന്നിട്ടുണ്ട്.ഈ മാസം 25നാണ് തെരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി.