ഹ്‌റൈൻ കേരളീയ സമാജത്തിൽ ഇതാദ്യമായി 'കിസലയ' ഭരതനാട്യ കച്ചേരി അരങ്ങേറുന്നതായി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ , സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.

സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ്ബാണ് ഈ നൃത്തസന്ധ്യക്ക് നേതൃത്വം നൽകുന്നത . ഒക്ടോബർ 29 വ്യാഴാഴ്‌ച്ച രാത്രി 8 മണിക്ക് ഭരതനാട്യത്തിലെ എല്ലാ രസകൂട്ടുകളും ഒരുമിച്ചു ഒരേ വേദിയിൽ കൂടാതെ ലൈവ് ഓർക്കസ്ട്രയും പരിപാടിക്ക് കൊഴുപ്പേകും.

ബഹ്രൈനിലെ കലാആസ്വാധകർക്ക് പുതിയ ഒരു അനുഭവമായിരിക്കും ഈ കലാസന്ധ്യ എന്ന് സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാർ സുന്ദരരാജൻ അഭിപ്രായപെട്ടു.

ബഹ്രൈനിലെ പ്രശസ്തരായ കലാകാരികളും കലാകരമാരുമായ കലാമണ്ഡലം ജിദ്ധ്യ ജയ ൻ ,ബിനി സജീവ് ,RLV സന്ധ്യ പ്രജോദ് ,നിധി എസ് മേനോൻ, ആതിര ബാലകൃഷ്ണൻ , നിമിഷ തങ്കൻ ഫിലിപ്പ് , മനു ജോസ് എന്നിവർ ആണ് ഈ നൃത്തസന്ധ്യ നയനമനോഹരമാക്കുന്നതിന് വേണ്ടി അരങ്ങിലെത്തുക. കൂടാതെ ലൈവ് ഓർക്കസ്ട്രയിൽ പ്രജോദ് കൃഷ്ണ ,ജയകുമാർ , സജിത്ത് ശങ്കർ ,രേഖ അജിത്ത് ,സന്തോഷ് കൈലാസ് എന്നിവർ വിവിധ സംഗീത ഉപകരങ്ങൾ കൈകാര്യം ചെയ്യും .

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ ദ്രിശ്യ വിരുന്നു ആസ്വദിക്കുന്നതിന് ബഹ്രൈനിലെ മുഴുവൻ കലാആസ്വാദകരെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ് കൺവീനർ ജോസ് ഫ്രാൻസിസിനെ 39697600 ഈ നമ്പരിൽ വിളിക്കാവുന്നതാണ്.