മനാമ:  വർധിച്ച് വരുന്ന പുകവലി,കാൻസർ, കിഡ്‌നി രോഗങ്ങളെ കുറിച്ചും ,സമ്പാദ്യ ശീലം, സാമ്പത്തിക അച്ചടക്കം, മിതവ്യയം ,എന്നിവയെ കുറിച്ചും  പ്രവാസി മലയാളികളിൽ ബോധവൽകരണം നടത്തുന്നത്തിന്റെ ഭാഗമായി ,കെ എം സി സി ബഹ്‌റൈൻ ,ശിഫ അൽജസീറ മെഡിക്കൽ സെന്റെർ ,ബി.ബി.കെ.എൻ .ആർ ഐ.ബിസിനസ്സ് എന്നിവയുമായുമായി സഹകരിച്ചു കൊണ്ട് ഏകദിന പഠന ക്ലാസ് സംഘടിപ്പിക്കുന്നു.  

'എന്റെ ആരോഗ്യം, എന്റെ സമ്പാദ്യം' എന്ന വിഷയത്തിൽ  ആരോഗ്യ ,സാമ്പത്തിക രംഗത്തെ പ്രമുഖരായ ഡോ.വി.പി.ഗംഗാധരൻ (കാൻസർ രോഗ വിദഗ് ധൻ ),ഉമാ പ്രേമൻ (ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റെര് ,തൃശ്ശൂർ ),കെ.വി.ഷംസുദീൻ (സാമ്പത്തിക വിദഗ്ധൻ )എന്നിവർ ക്ലാസ്സുകൾ നയിക്കും.

ജനുവരി മൂന്ന് ശനിയാഴ്ച ,ജുഫൈർ അല ജസീറ സൂപ്പർ മാർക്കറ്റിനു സമീപമുള്ള ബഹ്‌റൈൻ എന്ജിനിയേഴ്‌സ് ഹാളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറുവരെ യാണ് ക്ലാസ് . ഇതോടനുബന്ധിച്ച് ഒരു കൈ പുസ്തകവും പുറത്തിറക്കു ന്നുണ്ടെന്നും , എല്ലാ പ്രവാസി മലയാളികളും ഈ അവസരം പരമാവധി  പ്രയോജനപ്പെടുത്തണമെന്നും  സംഘാടകരായ കെ എം സി സി സൗത്ത് സോൺ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39469798,33530799,33884088