ഹ്റൈൻ 47-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈൻ നടത്തു വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി 'അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം'' എന്ന പേരിൽ രണ്ട് രക്തദാന ക്യാമ്പുകൾ നടത്തും. 14ന് വെള്ളിയാഴ്‌ച്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ 27-ാമത് രക്തദാന ക്യാമ്പ് മനാമ സൽമാനിയ മെഡിക്കൽ സെന്ററിലും 28-ാമത് രക്തദാന ക്യാമ്പ് 15ന് ശനിയാഴ്‌ച്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ ബഹ്റൈൻ ബി.ഡി.എഫ് ഹോസ്പിറ്റലിലും വെച്ച് നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ബഹ്റൈൻ ആരോഗ്യമന്ത്രാലയവുമായും ബഹ്റൈൻ ഡിഫൻസ് ഹോസ്പിറ്റലുമായും സഹകരിച്ച് ലോകത്തിലെ പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുത്.

കഴിഞ്ഞ 9 വർഷക്കാലയളവിൽ 26 ക്യാമ്പുകളിലായി 3400 ത്തിലധികം പേർ രക്തം ദാനം നൽകിയിട്ടുണ്ട് . ഇതിനു പുറമെ അടിയന്തിര ഘട്ടങ്ങളിൽ വിളിച്ചപ്പോഴെല്ലാം രക്തം ദാനം ചെയ്തിട്ടുണ്ട് . ബഹ്റൈനിൽ ഇത്ര വിപുലമായ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതും ഡാറ്റ ശേഖരിച്ച് പ്രവർത്തിക്കുതും കെ.എം.സി.സി. മാത്രമാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തു ക്യാമ്പിന്റെ വിജയത്തിനായി 51 അംഗ പ്രത്യേക ആക്ടീവ് ടീമും വിവിധ സബ് കമ്മിറ്റികളും പ്രവർത്തിക്കുുണ്ട്. ബഹ്റൈന്റെ വിവിധ ഏരിയകളിൽ നിന്നായി സ്ത്രീകൾ അടക്കമുള്ള നിരവധി പേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

അപകടം രോഗം തുടങ്ങിയവ കാരണം രക്തം നഷ്ടപ്പെട്ട മരണത്തെ അഭിമുഖീകരിക്കുവരെ സഹായിക്കുക എ ലക്ഷ്യം മുൻ നിർത്തി നടത്തു ഈ മഹത് സംരംഭത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനത്തിലൂടെ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യാപകമായ സന്ദേശം സ്വദേശികളും വിദേശികളുമായ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു എതാണ് ജീവസ്പർശം എ പേരിൽ കെ.എം.സി.സി നടത്തു രക്തദാന ക്യാമ്പിന്റെ സവിശേഷത. കൂടാതെ കേരളത്തിലുള്ള രക്തദാന പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കു സ്പർശം പോലെയുള്ള സംഘടനകളുമായി സഹകരിച്ച് നാ'ിലുള്ളവർക്കും ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നു.

മികച്ച രക്തദാന പ്രവർത്തനത്തിന് ബഹ്റൈൻ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാർഡും ബഹ്റൈൻ പ്രതിരോധ മന്ത്രാലയം റോയൽ മെഡിക്കൽ സർവ്വീവസ് പുരസ്‌കാരവും, കിങ് ഹമദ് യൂണിവേഴ്സിറ്റി അവാർഡും, ഇന്ത്യൻ എംബസിയുടെ പ്രത്യേക പ്രശംസയും കെ.എം.സി.സിക്ക് ലഭിച്ചിട്ടുണ്ട്. ഇതുവരെ 18 മെഗാ ക്യാമ്പുകളും 8 എക്സ്പ്രസ്സ് ക്യാമ്പുകളും കെ.എം.സി.സി നടത്തിയിട്ടുണ്ട്.

മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാരും സ്വദേശികളും രക്തദാതാക്കളായി എത്താറുണ്ട്. രക്തദാന സേവനത്തിന് നൂതന സാങ്കേതിക വിദ്യ കൂടുതൽ ലഭ്യമാക്കുതിന്റെ ഭാഗമായി പ്രത്യേക ആപ്ലിക്കേഷൻ കെ.എം.സി.സി ബഹ്റൈൻ 'ഡ് ബുക്ക്, ജി.സി.സിയിൽ ആദ്യമായി കെ.എം.സി.സി ആരംഭിച്ചിട്ടുണ്ട്.

അത്യാവശ്യഘ'ങ്ങളിൽ രക്തദാനം നടത്തുതിനായി 24 മണിക്കൂറും പ്രവർത്തിക്കു രക്തദാന ഡയറക്ടറിയും വെബ്സൈറ്റും പ്രവർത്തിച്ചു വരുു. കൂടാതെ കെ.എം.സി.സി.'ഡ് ഗ്രൂപ്പ് എ് ടൈപ്പ് ചെയ്ത് 39841984, 39881099 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ചാലും തൽസമയ രക്തദാന സേവനം നടത്തി വരുന്നു. ക്യാമ്പുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 33495624, 34593132,38800490,39841984, 39881099, എന്നീ നമ്പറുകളിലും സൗജന്യ വാഹനം ലഭിക്കേണ്ടവർ 33189006, 39903647, 33782478 എന്നീ നമ്പറുകളിലും ബന്ധപ്പെടേണ്ടതാണ്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:
ശംസുദ്ധീൻ വെള്ളികുളങ്ങര) (കെ.എം.സി.സി സ്റ്റേറ്റ് ഓർഗ്ഗനൈസിങ് സെക്രട്ടറി)
മുസ്തഫ കെ.പി (കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി)
എ.പി.ഫൈസൽ (കെ.എം.സി.സി ജീവസ്പർശം ജനറൽ കവീനർ)
ഫൈസൽ കോട്ടപ്പള്ളി (കവീനർ)
ശിഹാബ് പ്ലസ് (പബ്ലിസിറ്റി ചെയർമാൻ)
ഹാരിസ് തൃത്താല
റഫീഖ് നാദാപുരം
ഇസ്ഹാഖ് വില്യാപ്പള്ളി, (പബ്ലിസിറ്റി കൺവീനർ)
മുഹമ്മദ് ജുനൈദ് (ഡെപ്യൂട്ടി ജനറൽ മാനേജർ, മലബാർ ഗോൾഡ് ബഹ്റൈൻ)