- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ നിന്ന് കേരളത്തിലേയ്ക്ക് 'വോട്ടു വിമാനമൊരുക്കി കെഎംസിസി; പ്രത്യേക വിമാനം മെയ് 13 ന്; വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകുന്നവർക്ക് ബുക്ക് ചെയ്യാൻ അവസരം
മനാമ: കേരളത്തിലെ തിരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം പ്രവാസികൾക്കിടയിലും ആവേശം ഉയരുകയാണ്. ബഹ്‌റിനിൽ നിന്ന് വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാനൊരുങ്ങുന്നവർക്ക് പ്രത്യേക വിമാന സർവ്വീസൊരുക്കിയിരിക്കുകയാണ് കെഎംസിസി. കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിൽ പങ്കാളികളാകാനുള്ള ശ്രമത്തിന്റെ ഭാഗമായി കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക വിമാനം മെയ് 13ന് പുറപ്പെടും. വോട്ടുവിമാനത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീലും ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങലും അറിയിച്ചു. ബഹ്‌റൈനിൽ നിന്നുള്ള ഇത്തിഹാദ് എയർവെയ്‌സ് വിമാനം 13ന് രാവിലെ പുറപ്പെടും. ഈ വിമാനത്തിൽ പോകാൻ ആഗ്രഹിക്കുന്നവർ കെ.എം.സി.സി ഓഫീസിൽ നേരിട്ടത്തെി ബുക്ക് ചെയ്യണം. ഈ മാസം 25നുള്ളിൽ 51 ദിനാർ അടച്ചാണ് ബുക്ക് ചെയ്യേണ്ടത്. വോട്ടുവിമാനത്തിൽ കരിപ്പൂരിലേക്കുള്ള യാത്രക്കായി നിരവധി പേർ ഇതിനകം പേര് നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക്‌ഫോൺ: 39556109.
മനാമ: കേരളത്തിലെ തിരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം പ്രവാസികൾക്കിടയിലും ആവേശം ഉയരുകയാണ്. ബഹ്‌റിനിൽ നിന്ന് വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാനൊരുങ്ങുന്നവർക്ക് പ്രത്യേക വിമാന സർവ്വീസൊരുക്കിയിരിക്കുകയാണ് കെഎംസിസി.
കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിൽ പങ്കാളികളാകാനുള്ള ശ്രമത്തിന്റെ ഭാഗമായി കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക വിമാനം മെയ് 13ന് പുറപ്പെടും. വോട്ടുവിമാനത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീലും ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങലും അറിയിച്ചു. ബഹ്‌റൈനിൽ നിന്നുള്ള ഇത്തിഹാദ് എയർവെയ്‌സ് വിമാനം 13ന് രാവിലെ പുറപ്പെടും. ഈ വിമാനത്തിൽ പോകാൻ ആഗ്രഹിക്കുന്നവർ കെ.എം.സി.സി ഓഫീസിൽ നേരിട്ടത്തെി ബുക്ക് ചെയ്യണം.
ഈ മാസം 25നുള്ളിൽ 51 ദിനാർ അടച്ചാണ് ബുക്ക് ചെയ്യേണ്ടത്. വോട്ടുവിമാനത്തിൽ കരിപ്പൂരിലേക്കുള്ള യാത്രക്കായി നിരവധി പേർ ഇതിനകം പേര് നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക്‌ഫോൺ: 39556109.