മനാമ :കെ എം സി സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ പത്താമത് വാർഷികാഘോഷത്തോടനുബന്ധിച്ചു  ചൊവ്വാഴ്ച 'മാനവീയം 2014' സംഘടിപ്പിക്കുന്നു. നാലിന് വൈകിട്ട്  5 മണിക്ക് ഹമദ് ടൗൺ റൗണ്ട് എബൗട്ട് രണ്ടിന് സമീപമുള്ള കാനൂ മജ്‌ലിസിൽ വച്ച് നടക്കുന്ന പൊതു സമ്മേളനത്തിൽ  കെ.എം.ഷാജി എം.ൽ എ മുഖ്യ പ്രഭാഷണം നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ കെ എം സി സി സംസ്ഥാന കമ്മിറ്റി നേതാക്കളും  ,വിവിധ സാമൂഹിക സംസ്‌കാരിക നേതാക്കളും പങ്കെടുക്കുന്നതാണ്. പരിപാടിയുടെ വിജയത്തിനായി അഷ്‌റഫ് അൽ ഷായ് ചെയർമാനും നിസാർ ആയഞ്ചേരി ജനറൽ കൺവീനറും ഹമീദ് സംസം ട്രഷറ റുമായുമുള്ള വിപുലമായ സ്വാഗതസംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .ഒക്ടോബർ ഇരുപതിന് ആരംഭിച്ച പത്താം വാർഷിക പരിപാടി ജനുവരി ഇരുപതിനു പൊതു സമ്മേളനത്തോട് കൂടിയാണ്  സമാപിക്കുക.