മനാമ: ബഹ്‌റിന്റെ നാല്പത്തി മൂന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെഎംസി സി നടത്തിവരുന്ന ആഘോഷ പരിപാടികളുടെ സമാപനം കുറിച്ച് കൊണ്ട് പത്തൊൻപതിനു വെള്ളിയാഴ്ച ദേശീയ ദിന സംഗമവും ഇശൽ നിലാവും  സംഘടിപ്പിക്കുന്നു.പ്രമുഖ മാപ്പിള പാട്ട് റിയാലിറ്റി ഷോ താരങ്ങളായ ബാദുഷ,ഷകീബ് ,അസ്ഹദ്  തുടങ്ങിയവർ അവതരിപ്പിക്കുന്ന ഇശൽ നിലാവും ഉണ്ടായിരിക്കും.

വെള്ളിയാഴ്ച വൈകിട്ട് ആറരക്ക് മനാമ ഫാരൂഖ് മസ്ജിദിന് സമീപമുള്ള അൽരാജാ സ്‌കൂൾ ഓഡി റ്റൊരിയത്തിൽ നടക്കുന്ന ദേശീയ ദിന സംഗമത്തിൽ ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾ, അറബ് പ്രമുഖർ,ബഹറിനിലെ വിവിധ മത സാമൂഹിക സാംസ്‌കാരിക നേതാക്കൾ,കെ എം സി സി നേതാക്കൾ പങ്കെടുക്കും.ദേശീയ ദിനത്തൊദനുബധിച്ചു കെ എം സി സി പുറത്തിറക്കുന്ന ഹായ്  ബഹ്‌റൈൻ എന്ന സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്യും. കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ അധ്യക്ഷനായിരിക്കും.ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതം ആശംസിക്കും..മറ്റു സംസ്ഥാന ജില്ലാ ഏരിയ നേതാക്കൾ നേതൃത്വം നല്കും.

ഇന്ന്(ചൊവ്വ) രാവിലെ എട്ടുമുതൽ ഉച്ചക്കു രണ്ടുവരെ സല്മാനിയ മെഡിക്കൽ സെന്ററിൽ ജീവസ്പർശം രക്തദാന ക്യാമ്പ് നടക്കും.ബുധനാഴ്ച രാവിലെ ഒൻപതുമുതൽ പതിനൊന്നുവരെ മുഹറഖ് മുൻസിപാലിറ്റി യുമായി സഹകരിച്ചു കൊണ്ട് അസ്രി ബീച്ച് സുചീകരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.