- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ ദേശീയദിനാഘോഷത്തിന് നിറം പകർന്ന് ബഹ്‌റൈൻ കെ.എം.സി.സി രക്തദാന ക്യാമ്പ്
മനാമ : ബഹ്‌റൈൻ ദേശീയദിനാഘോഷത്തിന് നിറം പകർന്ന് ബഹ്‌റൈൻ കെ.എം.സി.സി ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി ചേർന്ന് സൽമാനിയ ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ് സമൂഹ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ നടന്ന ക്യാമ്പിൽ സ്ത്രീകളടക്കം 214 പേർ രക്തം ദാനം ചെയ്തു. പാണക്കാട് സയ്യിദ് സിയാദ് തങ്ങൾ രക്തം ദാനം ചെയ്ത്‌കൊണ്ട്

മനാമ : ബഹ്‌റൈൻ ദേശീയദിനാഘോഷത്തിന് നിറം പകർന്ന് ബഹ്‌റൈൻ കെ.എം.സി.സി ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി ചേർന്ന് സൽമാനിയ ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ് സമൂഹ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ നടന്ന ക്യാമ്പിൽ സ്ത്രീകളടക്കം 214 പേർ രക്തം ദാനം ചെയ്തു.
പാണക്കാട് സയ്യിദ് സിയാദ് തങ്ങൾ രക്തം ദാനം ചെയ്ത്‌കൊണ്ട് രക്തദാന പരിപാടി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ രക്തദാനത്തിന് എത്തിയിരുന്നു. മുൻകൂട്ടി രജിസ്‌ട്രേഷനും വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ വാഹന സൗകര്യവും സംഘാടകർ ഏർപ്പെടുത്തിയിരുന്നു. ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ എട്ടാമത് രക്തദാന ക്യാമ്പാണിത്. ഇതിനകം ക്യാമ്പ് വഴി രക്തം നൽകിയവർ 1400 കഴിഞ്ഞു. ഇതു കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ രക്തം നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന സെല്ലും പ്രത്യേക ഡയറക്ടറിയും എസ്.എം.എസ് സൗക
ര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ക്യാമ്പ് ബഹ്‌റൈൻ പാർലമെന്റ് അംഗം അബ്ദുൽ വാഹിദ് അൽ ഖറാത്തെ സന്ദർശിക്കുകയും കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ക്യാമ്പ് ബഹ്‌റൈൻ സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഡോ.കമറുദ്ധീൻ, സി.കെ.അബ്ദുറഹ്മാൻ, കെ.ടി.സലീം, കുഞ്ഞുമുഹമ്മദ് ഹാജി, നാസർ മഞ്ചേരി, ചെമ്പൻ ജലാൽ, വി.കെ.സൈതാലി, കെ.ജനാർദ്ദനൻ, വടകര സഹൃദയ വേദി പ്രസിഡന്റ് കെ.ആർ.ചന്ദ്രൻ, വടകര സഹകരണ ഹോസ്പിറ്റൽ ചെയർമാൻ പത്മനാഭൻ മാസ്റ്റർ, സെക്രട്ടറി എ.കെ.ശ്രീധരൻ, വില്ല്യാപള്ളി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.കെ.റഫീഖ്, മൂസ മുസ്‌ലിയാർ, ഹാഫിസ് ശറഫുദ്ധീൻ കണ്ണൂർ, അബ്ദുൽ റസാഖ് നദവി, അഷ്‌റഫ് കാട്ടിലെപീടിക, കളത്തിൽ മുസ്തഫ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
കെ.എം.സി.സി.ഭാരവാഹികളായ എസ്.വി.ജലീൽ, അസ്സൈനാർ കളത്തിങ്ങൽ, റസാഖ് മൂഴിക്കൽ, കരീം കുളമുള്ളതിൽ, ഹബീബ് റഹ്മാൻ, സൈനുദ്ധീൻ കണ്ണൂർ, പി.വി സിദ്ധീഖ്, പി.ബി.ഗഫൂർ ജീവസ്പർശം ജനറൽ കൺവീനർ എ.പി.ഫൈസൽ, കൺവീനർ ഫൈസൽ കോട്ടപ്പള്ളി, ടി.പി.മുഹമ്മദലി, ശംസുദ്ധീൻ വെള്ളികുളങ്ങര, ഒ.വി.അ ബ്ദുള്ള, ഇബ്രാഹീം പുറക്കാട്ടേരി, അഷ്‌റഫ് തോടന്നൂർ, ഇ.പി.മഹ്മൂദ് ഹാജി, മുസ്തഫ മയ്യന്നൂർ, റഫീഖ് നാദാപുരം, സൈഫുദ്ദീൻ, റഫീഖ് തോട്ടക്കര, ഹംസ കെ ഹമദ്, മജീദ് അരിക്കുളം, ഇഖ്ബാൽ മലപ്പുറം, ശിഹാബ് നിലമ്പൂർ, സി.കെ.കുഞ്ഞബ്ദുള്ള, മുസ്തഫ പുറത്തൂർ, ഫൈസൽ ചെറുവണ്ണൂർ, ശംസു പാനൂർ, അസീസ് കണ്ണൂർ, അഷ്‌റഫ് എസ്.കെ, മൊയ്തീൻ പേരാമ്പ്ര, കാസിം നൊച്ചാട്, ശരീഫ് വില്ല്യാപള്ളി, നാസർ ഹാജി പുളിയാവ്, സലാം മമ്പാട്ടുമൂല, ശറഫുദ്ധീൻ മാരായമംഗലം, നൂറുദ്ധീൻ കണ്ണൂർ, മൊയ്തു കാർത്തികപ്പള്ളി, റസാഖ് തുറയൂർ, സി.എച്ച്.കുനിങ്ങാട്, എം ടി.അഹ്മദ്, നൗഷാദ് കൊയിലാണ്ടി,റഷീദ് വാഴയിൽ,ഷമീം.ഇ.പി, അസീസ് കണ്ണൂർ, ശാഫി സൽമാനിയ, ആബിദ്, കാദർ കണ്ണൂർ, ഇ.സി.ജമാൽ, ഇസ്മായിൽ കണ്ണൂർ, സുനീർ ആറ്റിങ്ങൽ, ദുബൈ ഗോൾഡ് ഡയറക്ടർ അഷ്‌റഫ് മായഞ്ചേരി തുടങ്ങിയവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

