- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിൻ സൗദി കോാസ്വെയിൽ കസ്റ്റംസ് പരിശോധനയ്ക്കായി വൺപോയിന്റ് ചെക്കിങ് സമ്പ്രദായം ഏർപ്പെടുത്തുന്നു; ആദ്യ ഘട്ടം മാർച്ച് ആറ് മുതൽ പ്രാബല്യത്തിൽ
മനാമ: ബഹ്‌റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വെയിൽ കസ്റ്റംസ് പരിശോധനയ്ക്കായി വൺപോയന്റ് ചെക്കിങ്'സമ്പ്രദായം ഏർപ്പെടുത്തുന്നു. ഇത് മാർച്ച് ആറുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് കോസ്വെ അഥോറിറ്റി വൃത്തങ്ങൾ അറിയിച്ചു. കസ്റ്റംസ് പരിശോധന നിലവിൽ വിവിധ ഘട്ടങ്ങളായാണ് നടത്തുന്നത്. ഇത് ഒരിടത്തേക്ക് മാറ്റുന്നതിനുള്ള പദ്ധതി തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. ഒരു ലൈനിലാണ് ആദ്യം നടപ്പാക്കുക. ഇത് വിജയകരമായാൽ മറ്റ് ലൈനുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. മൂന്ന് മാസമായിരിക്കും ആദ്യ ഘട്ട പരീക്ഷണം നടപ്പാക്കുക. 1986 ൽ യാത്രക്കായി തുറന്നു കൊടുത്ത ഈ കോസ് വേ ഉൾപ്പെടുന്ന കടൽ പാലത്തിന് 25 കിലോമീറ്ററിലധികം നീളമുണ്ട്. കടലിലൂടെ നിർമ്മിച്ച ഈ പാലം കാണാനും ഇതിലൂടെ യാത്ര ചെയ്യാനുമായി സഊദി ബഹ്റൈൻ ഭാഗങ്ങളിൽ നിന്നും നിരവധി സന്ദർശകരാണ് ദിനംപ്രതിയെത്തുന്നത്.
മനാമ: ബഹ്‌റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വെയിൽ കസ്റ്റംസ് പരിശോധനയ്ക്കായി വൺപോയന്റ് ചെക്കിങ്'സമ്പ്രദായം ഏർപ്പെടുത്തുന്നു. ഇത് മാർച്ച് ആറുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് കോസ്വെ അഥോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
കസ്റ്റംസ് പരിശോധന നിലവിൽ വിവിധ ഘട്ടങ്ങളായാണ് നടത്തുന്നത്.
ഇത് ഒരിടത്തേക്ക് മാറ്റുന്നതിനുള്ള പദ്ധതി തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. ഒരു ലൈനിലാണ് ആദ്യം നടപ്പാക്കുക. ഇത് വിജയകരമായാൽ മറ്റ് ലൈനുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. മൂന്ന് മാസമായിരിക്കും ആദ്യ ഘട്ട പരീക്ഷണം നടപ്പാക്കുക.
1986 ൽ യാത്രക്കായി തുറന്നു കൊടുത്ത ഈ കോസ് വേ ഉൾപ്പെടുന്ന കടൽ പാലത്തിന് 25 കിലോമീറ്ററിലധികം നീളമുണ്ട്. കടലിലൂടെ നിർമ്മിച്ച ഈ പാലം കാണാനും ഇതിലൂടെ യാത്ര ചെയ്യാനുമായി സഊദി ബഹ്റൈൻ ഭാഗങ്ങളിൽ നിന്നും നിരവധി സന്ദർശകരാണ് ദിനംപ്രതിയെത്തുന്നത്.