മനാമ: എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ജൂൺ ഒന്നുമുതൽ ആരംഭിക്കും. ഇപ്പോൾ ബഹ്‌റിനിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ദോഹ വഴിയാണ് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ജൂൺ മുതൽ നേരിട്ടുള്ള സർവ്വീസിന് തുടക്കമാകും.

എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഐ.എക്‌സ് 474 നമ്പർ വിമാനം ഉച്ച 2.45ന് ബഹ്‌റൈനിൽ നിന്ന് പുറപ്പെട്ട് രാത്രി 9.35ന് കോഴിക്കോട്ടത്തെും. ഇതേ വിമാനം 12.05ന് കൊച്ചിയിലത്തെും. കൊച്ചിയിൽ നിന്ന് കോഴിക്കോട് വഴി ബഹ്‌റൈനിലേക്കുള്ള വിമാന സമയത്തിൽ മാറ്റമില്ല.

ബഹ്‌റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസിന്റെ എല്ലാ വിമാനങ്ങളിലും 30 കിലോ സൗജന്യ ബാഗേജ് അലവൻസുണ്ട്. ഇതിന് പുറമെ, ടിക്കറ്റ് വാങ്ങുമ്പോൾ 10 ദിനാർ അടച്ചാൽ 10 കിലോ അധികം കൊണ്ടുപോകാനാകുമെന്ന് എയർ ഇന്ത്യ കൺട്രി മാനേജർ കിഷോർ ജോഷി വ്യക്തമാക്കി. ഡൽഹിവിയന്ന സെക്ടറിൽ എയർ ഇന്ത്യ ഉടൻ പ്രതിവാരം മൂന്ന് നോൺസ്റ്റോപ് സർവീസുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏപ്രിൽ ആറുമുതൽ ആരംഭിക്കും.

തിങ്കൾ, ചൊവ്വ, വ്യാഴം,ശനി ദിവസങ്ങളിൽ എയർ ഇന്ത്യക്ക് ബഹ്‌റൈനിൽ നിന്ന് ഡൽഹിയിലേക്ക് നോൺസ്റ്റോപ് വിമാന സർവീസുണ്ട്. രാത്രി 11 മണിക്ക് പുറപ്പെടുന്ന എ.ഐ 940 വിമാനം പുലർച്ചെ 5.20ന് ഡൽഹിയിലത്തെും. ഡൽഹിയിൽ നിന്ന് തിരിച്ചുള്ള വിമാനം വൈകീട്ട് 7.50ന് പുറപ്പെട്ട് ബഹ്‌റൈനിൽ രാത്രി 9.55ന് എത്തും.