മനാമ: കുടുംബസൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഓണം - ഈദ് ആഘോഷം അദലിയ ബാംഗ് സാംഗ് റസ്റ്റ്റന്റിൽ വച്ചു സമുചിതമായി സംഘടിപ്പിച്ചു. കുടുംബസൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത ചിത്രകാരനും ചരിത്രകാരനും വാഗ്മിയുമായ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു.

ഓണം ഇന്ന് മലയാളികൾക്ക് കച്ചവട സംസ്‌കാരത്തിന്റെ പുതിയ തലമായി മാറിയെന്നും, ഓണത്തെ അതിന്റെ അന്തസഃത്തയോടുകൂടി ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തോടെ മനുഷ്യർ തമ്മിലുള്ള ബന്ധം നഷ്ടമായെന്നും, തൊട്ടടുത്തിരിക്കുന്ന സുഹൃത്തിന്റെ വേദനഅറിയാൻ ശ്രമിക്കാതെ ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന അപരിചിതനുമായി സൗഹൃദം പങ്കിടാനാണ് എല്ലാവർക്കും താല്പര്യമെന്നും മാരാർ ചൂണ്ടിക്കാട്ടി.

ചടങ്ങിൽവച്ചു കുടുംബസൗഹൃദവേദിയുടെ രണ്ടാമത് കലാ-സാഹിത്യ പുരസ്‌ക്കാരം കെ കെ മാരാർക്ക് യു.എ.ഇ എക്‌സ്‌ചേഞ്ച് ഡയറക്ടറും കൺട്രി ഹെഡുമായ വിനീഷ് കുമാറും, കാഷ് അവാർഡ് തുകയായ Rs: 50000 ജേക്കബ് തേക്കുതോടും സമ്മാനിച്ചു.

ചടങ്ങിൽ മുൻ ഇന്ത്യൻ സ്‌ക്കൂൾ ചെയർമാൻ ഏബ്രഹാം ജോൺ, ഡെയ്‌ലി ട്രിബ്യൂൺ മാനേജിങ് ഡയറക്ടർ പി.ഉണ്ണിക്കൃഷ്ണൻ, ഐ.സി.ആർ.എഫ് സെക്രട്ടറി അജയകൃഷ്ണൻ, DR.ജോർജ് മാത്യു, സ്വാഗതസംഘം ചെയർമാൻ ഓ.കെ.സതീഷ്, രക്ഷാധികാരി കെ.എം അജിത്കുമാർ, വൈസ് പ്രസിഡന്റ വി സി ഗോപാലൻ, കുടുംബസൗഹൃദവേദി സെക്രട്ടറി ജ്യോതിഷ് പണിക്കർ, തോമസ് സൈമൺ,വനിതാ വിങ് പ്രസിഡന്റ് റീന രാജീവ് തുടങ്ങിയവർ സംസാരിച്ചു.

പരിപാടി ജനറൽ കൺവീനർ എബി തോമസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗണേശ്‌കുമാർ നന്ദിയും അറിയിച്ചു വിവിധ പരിപാടികൾക്ക് കുടുംബസൗഹൃദവേദി ഭാരവാഹികളായ A.P.G. ബാബു, രാജേഷ്‌കുമാർ, ഇസ്മയിൽ, ജോർജ് മാത്യു, പ്രമോദ്, രാജൻ, അജി ജോർജ്, തോമസ് ഫിലിപ്പ് ,വനിതാ വിങ് സെക്രട്ടറി സൈറ പ്രമോദ് ബബിന, ശുഭ അജിത് തുടങ്ങിയവർ നേതൃത്വം നല്കി.