മനാമ: ശമ്പളം നല്കിയില്ലെന്ന ആരോപണവുമായി മനാമയിൽ 120 തൊഴിലാളികൾ സമരത്തിലെന്ന് റിപ്പോർട്ട്. 120ഓളം തൊഴിലാളികൾ ആണ് സമരം നടത്തുന്നത്.

മനാമ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർ ഗ്രൂപ്പ് കമ്പനിയിലെ ബംഗ്ലാദേശി തൊഴിലാളികളാണ് സമരം നടത്തുന്നത്.ആറുമാസങ്ങളായി ശമ്പളം നൽകിയിരുന്നില്ല എന്നതാണ് പ്രധാന പരാതി. ഇവരുടെ വിസയും സി.പി.ആറും ഒരുവർഷത്തിലേറെയായി പുതുക്കി നൽകിയില്ല. എകെറിൽ ഇവർക്കൊരുക്കിയ താമസസ്ഥലത്ത് വൈദ്യുതിയോ വെള്ളമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളൊന്നും തന്നെയില്ലെന്നും പരാതിയിൽ പറയുന്നു.

പരാതിയുയർന്നതിനെത്തുടർന്ന് ഘുഫൂലിലെ എംബസ്സിയിൽ നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഓരോരുത്തരുടെയും പരാതികൾ തൊഴിൽ മന്ത്രാലയം ശേഖരിച്ചു. കമ്പനിക്കെതിരെ തൊഴിൽ തർക്കത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ലേബർ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി സബാഹ് അൽ ദൊസ്സറി പറഞ്ഞു.