ലാൽ കെയെർസ് ബഹ്‌റൈൻ ഘടകത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തികൊണ്ട് അച്ചടിച്ച 2015 ലെ കലണ്ടർ, കൊച്ചിയിൽ വച്ച് പത്മശ്രീ ലെഫ്റ്റ്. കേണൽ മോഹൻലാൽ പ്രശസ്തസീരിയൽ സിനിമാ നടി ശ്രീക്കുട്ടി രമേഷിന് നൽകി പ്രകാശനം ചെയ്തു.

ബഹ്രൈനിലെ ലാൽ കെയെർസ് അംഗങ്ങൾക്കും ,ആരാധകർക്കും എല്ലാപ്രവാസികൾക്കും മോഹൻലാൽ ഒരു നല്ല പുതുവർഷം ആശംസിച്ചു. ഈപുതുവർഷത്തിലും കൂടുതൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ മോഹൻലാലിന്റെ ഈ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനം
ആകുന്നു എന്ന് ബഹ്‌റൈൻ ലാൽ കെയെർസ് കോ ഓർഡിനേറ്റെഴ്‌സ് ആയ ജഗത്കൃഷ്ണകുമാറും, ഫൈസൽ എഫ് എം എന്നിവർ പറഞ്ഞു.