- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ ഇനി പൊതുസ്ഥലത്ത് തുപ്പിയാൽ പിഴ ഉറപ്പ്; ശുചിത്വ നിയമത്തിന് അംഗീകാരം നല്കി എംപിമാർ; നിയമലംഘകർക്ക് 50 ദിനാർ പിഴ
മനാമ: ബഹ്‌റിനിൽ ഇനി പൊതുസ്ഥലത്ത് തുപ്പിയാൽ പിഴ ഉറപ്പ്. പൊതുജനാരോഗ്യം ഉറപ്പു വരുത്താനും പൊതുസ്ഥലങ്ങളിലെ ശുചിത്വം നിലനിർത്താനും ഷൂറ കൗൺസിൽ മുന്നോട്ട് വച്ച പുതിയ ശുചിത്വ നിയമത്തിന് എംപി.മാർ ഇന്നലെ അംഗീകാരം നൽകിയതോടെയാണ് പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി തുപ്പുന്നതും കുറ്റകരമാകുന്നത്. റോഡുകളിലും, ചുവരുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും തുപ്പിയാലാണ് പിഴയോടുക്കേണ്ടി വരിക. ഹോസുകളുപയോഗിച്ച് ചിലർ തെരുവ് വീഥികളിൽ വെള്ളം പന്പ് ചെയ്യുന്നത് കഴിഞ്ഞ യോഗത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ച സാഹചര്യത്തിൽ ഈ കുറ്റം നടത്തിയാലും 50 ദിനാർ പിഴയൊടുക്കണം. തുപ്പുന്നതിനായി പ്രത്യേകം സ്ഥലങ്ങൾ നിർദ്ദേശിക്കാത്ത സാഹചര്യത്തിൽ നിയമം അപ്രായോഗികമായിരിക്കുമെന്ന് പാർലമെന്റ്, ഷൂറ കൗൺസിൽ അഫയേഴ്‌സ് മന്ത്രി ഘാനിം അൽ ബുഐനൈൻ അഭിപ്രായപ്പെട്ടപ്പോൾ തുപ്പുന്നത് ടോയിലറ്റുകളിലോ, മാലിന്യക്കൊട്ടയിലോ അതുമല്ലെങ്കിൽ ടിഷ്യൂ പേപ്പറിലോ ആകാമെന്നാണ് പരിസ്ഥിതികാര്യ കമ്മറ്റിയുടെ ചെയർമാൻ ആദൽ അൽ അസൂമി വാദിച്ചത്. വാദത്തിനോടുവിൽ ഇത്തരത്തിൽ ലഭിക്കുന്ന പണത്തിന്റെ
മനാമ: ബഹ്‌റിനിൽ ഇനി പൊതുസ്ഥലത്ത് തുപ്പിയാൽ പിഴ ഉറപ്പ്. പൊതുജനാരോഗ്യം ഉറപ്പു വരുത്താനും പൊതുസ്ഥലങ്ങളിലെ ശുചിത്വം നിലനിർത്താനും ഷൂറ കൗൺസിൽ മുന്നോട്ട് വച്ച പുതിയ ശുചിത്വ നിയമത്തിന് എംപി.മാർ ഇന്നലെ അംഗീകാരം നൽകിയതോടെയാണ് പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി തുപ്പുന്നതും കുറ്റകരമാകുന്നത്.
റോഡുകളിലും, ചുവരുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും തുപ്പിയാലാണ് പിഴയോടുക്കേണ്ടി വരിക. ഹോസുകളുപയോഗിച്ച് ചിലർ തെരുവ് വീഥികളിൽ വെള്ളം പന്പ് ചെയ്യുന്നത് കഴിഞ്ഞ യോഗത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ച സാഹചര്യത്തിൽ ഈ കുറ്റം നടത്തിയാലും 50 ദിനാർ പിഴയൊടുക്കണം.
തുപ്പുന്നതിനായി പ്രത്യേകം സ്ഥലങ്ങൾ നിർദ്ദേശിക്കാത്ത സാഹചര്യത്തിൽ നിയമം അപ്രായോഗികമായിരിക്കുമെന്ന് പാർലമെന്റ്, ഷൂറ കൗൺസിൽ അഫയേഴ്‌സ് മന്ത്രി ഘാനിം അൽ ബുഐനൈൻ അഭിപ്രായപ്പെട്ടപ്പോൾ തുപ്പുന്നത് ടോയിലറ്റുകളിലോ, മാലിന്യക്കൊട്ടയിലോ അതുമല്ലെങ്കിൽ ടിഷ്യൂ പേപ്പറിലോ ആകാമെന്നാണ് പരിസ്ഥിതികാര്യ കമ്മറ്റിയുടെ ചെയർമാൻ ആദൽ അൽ അസൂമി വാദിച്ചത്.
വാദത്തിനോടുവിൽ ഇത്തരത്തിൽ ലഭിക്കുന്ന പണത്തിന്റെ 25 ശതമാനം സർക്കാർ ഭവനപദ്ധതികൾക്ക് നൽകാമെന്ന ഉറപ്പിൽ നിയമത്തിന് എംപി.മാർ അംഗീകാരം നൽകുകയായിരുന്നു.