- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വിസാ സ്റ്റാറ്റസ് അടക്കമുള്ള വിവരങ്ങൾ സമയാസമയങ്ങളിൽ ലഭ്യമാകാൻ തൊഴിലാളികൾ എൽഎംആർഎയിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നവ മാറിയിട്ടുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യാൻ തൊഴിലാളികളോട് ആവശ്യപ്പെട്ട് അധികൃതർ
മനാമ: ബഹ്റിനിൽ വിദേശ തൊഴിലാളികൾ തങ്ങളുടെ മൊബൈൽ ഫോൺ നമ്പറടക്കമുള്ള വിവരങ്ങൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ)യിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതരുടെ നിർദ്ദേശം. രജിസ്റ്റർ ചെയ്യാതിരിക്കുന്നത് ഭാവിയിൽ പല പ്രശന്ങ്ങൾക്കും ഇട നൽകുമെന്നും വിലാസം, ഫോൺ നമ്പറുകൾ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ അതാത് സമയത്ത് തന്നെ എൽ.എം.ആർ.എ ഓഫീസിൽ അറിയിക്കാൻ താൽപ്പര്യപ്പെടണമെന്നും എൽ.എം.ആർ.എ അധികൃതർ അഭ്യർത്ഥിച്ചു. നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന പല ഫോൺ നന്പറുകളും മാറിയിട്ടുണ്ടെന്നതിനാൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. എൽ.എം.ആർ.എ ഡാറ്റാബാങ്കിൽ നിരവധിപേർ ഇനിയും വിവരങ്ങൾ എത്തിക്കാനുണ്ട്. ഇത് ലഭിച്ചാൽ മാത്രമേ വിസാ സ്റ്റാറ്റസ് അടക്കമുള്ള വിവരങ്ങൾ സമയാസമയങ്ങളിൽ അവരെ അറിയിക്കാനാകൂ. എൽ.എം.ആർ.എ നിലവിൽ വന്ന ശേഷം ആദ്യം ആവശ്യപ്പെട്ടത് എല്ലാ വിദേശ ത്തൊഴിലാളികളും എൽ.എം.ആർ.എയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കണമെന്നാണ്. അതുകൊണ്ടുള്ള നേട്ടം തൊഴിലാളിയെ സംബന്ധിച്ച സ
മനാമ: ബഹ്റിനിൽ വിദേശ തൊഴിലാളികൾ തങ്ങളുടെ മൊബൈൽ ഫോൺ നമ്പറടക്കമുള്ള വിവരങ്ങൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ)യിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതരുടെ നിർദ്ദേശം.
രജിസ്റ്റർ ചെയ്യാതിരിക്കുന്നത് ഭാവിയിൽ പല പ്രശന്ങ്ങൾക്കും ഇട നൽകുമെന്നും വിലാസം, ഫോൺ നമ്പറുകൾ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ അതാത് സമയത്ത് തന്നെ എൽ.എം.ആർ.എ ഓഫീസിൽ അറിയിക്കാൻ താൽപ്പര്യപ്പെടണമെന്നും എൽ.എം.ആർ.എ അധികൃതർ അഭ്യർത്ഥിച്ചു.
നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന പല ഫോൺ നന്പറുകളും മാറിയിട്ടുണ്ടെന്നതിനാൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. എൽ.എം.ആർ.എ ഡാറ്റാബാങ്കിൽ നിരവധിപേർ ഇനിയും വിവരങ്ങൾ എത്തിക്കാനുണ്ട്. ഇത് ലഭിച്ചാൽ മാത്രമേ വിസാ സ്റ്റാറ്റസ് അടക്കമുള്ള വിവരങ്ങൾ സമയാസമയങ്ങളിൽ അവരെ അറിയിക്കാനാകൂ.
എൽ.എം.ആർ.എ നിലവിൽ വന്ന ശേഷം ആദ്യം ആവശ്യപ്പെട്ടത് എല്ലാ വിദേശ ത്തൊഴിലാളികളും എൽ.എം.ആർ.എയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കണമെന്നാണ്. അതുകൊണ്ടുള്ള നേട്ടം തൊഴിലാളിയെ സംബന്ധിച്ച സകലവിവരങ്ങളും എൽ.എം.ആർ.എ വെബ്സൈറ്റ് പരിശോധിച്ചാൽ ലഭിക്കുമെന്നതു തന്നെയാണ്.
സി.പി.ആർ വിലാസം മാറിയത് യഥാസമയം അധികൃതരെ അറിയിക്കാത്തതിനാൽ കോടതിയിൽ നിന്നുള്ള അറിയിപ്പുകൾ പോലും കൈപ്പറ്റാൻ കഴിയാതാവുകയും അത് പിന്നീട് മേൽക്കോടതികളിലേയ്ക്ക് മാറ്റേണ്ടിവന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുള്ള കാര്യവും എൽ.എം.ആർ.എ അധികൃതർ സൂചിപ്പിച്ചു. ചിലപ്പോൾ നിസ്സാര കേസുകളിൽ കോടതിയിൽ നിന്നുള്ള അറിയിപ്പ് വിലാസക്കാരന് കിട്ടാതാവുകയും ചെയ്യുന്‌പോൾ കോടതിയിൽ ഹാജരാകാതിരിക്കുന്നത് മൂലം കേസ് തന്നെ അവർക്ക് എതിരായി വന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.