- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരലോക രക്ഷക്ക് പൂർവ്വികരുടെ പാത സ്വീകരിക്കുക; മുസ്തഫ അശ്‌റഫി
മനാമ: ആത്യന്തിക വിജയം കൈവരിക്കുന്നതിന്ന് പൂർവ്വികരുടെ മാർഗ്ഗം സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുസ്തഫ അശ്‌റഫി കക്കുപ്പടി പ്രസ്താവിച്ചു. ബഹ്‌റൈൻ സമസ്ത മദ്‌റസകളുടെ കേന്ദ്രമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ ഹയർസെക്കൻഡറി മദ്‌റസയുടെ 20ാം വാർഷിക ത്രൈമാസ കാമ്പയിൻ തസ്ബീത് 2015 ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയ
മനാമ: ആത്യന്തിക വിജയം കൈവരിക്കുന്നതിന്ന് പൂർവ്വികരുടെ മാർഗ്ഗം സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുസ്തഫ അശ്‌റഫി കക്കുപ്പടി പ്രസ്താവിച്ചു. ബഹ്‌റൈൻ സമസ്ത മദ്‌റസകളുടെ കേന്ദ്രമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ ഹയർസെക്കൻഡറി മദ്‌റസയുടെ 20ാം വാർഷിക ത്രൈമാസ കാമ്പയിൻ തസ്ബീത് 2015 ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകൾക്കിടയിൽ ഇന്ന് ഉണ്ടായികൊണ്ടിരിക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ അവസാനിപ്പിക്കുന്നതിന്ന് വിശുദ്ധ ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ ജീവിച്ച സലഫുസ്വാലിഹീങ്ങളുടെ പാത സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഈ മാർഗ്ഗമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത കേരള സുന്നീ ജമാഅത്ത് കാപിറ്റൽ ചാരിറ്റി സൊസൈറ്റിയുമായി സഹകരിച്ച് നടത്തപ്പെടുന്ന മൂന്ന് മാസത്തെ കാമ്പയിനിൽ ആദർശ സംഗമം, റമളാൻ ഉദ്‌ബോധനങ്ങൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ,കുടുംബ സംഗമം, വിദ്യാർത്ഥിഫെസ്റ്റ്, മജ്‌ലിസുന്നൂർ, സുവനീർ പ്രകാശനം, സമാപന സമ്മേളനം തുടങ്ങിയ പരിപാടികളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജന:സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേർസിറ്റി വൈസ് ചാൻസിലർ ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി, പ്രഭാഷണ രംഗത്തെ പ്രതിഭ മുസ്തഫാ ഹുദവി ആക്കോട്, പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ:സാലിം ഫൈസി കൊളത്തൂർ, അബൂദാബി ബ്രിട്ടീഷ് സ്‌കൂൾ ഇസ്‌ലാമിക പഠന വിഭാഗം തലവൻ പ്രമുഖ വാഗ്മി സിംസാറുൽ ഹഖ് ഹുദവി തുടങ്ങിയവർ സംബന്ധിക്കും.