മനാമ: ബഹ്‌റിനിൽ ജോലിചെയ്തുവരുകയായിരുന്ന മലയാളിയെ നിർത്തിയിട്ട കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പന്തളം പെരുംപുളിക്കൽ രാജേഷ് ഗോപാലകൃഷ്ണകുറപ്പ് (40) ആണ് റിഫയിൽ റാമീസിന് സമീപത്തെ പാർക്കിങ് സ്ഥലത്ത് വാഹനത്തിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്‌ച്ച മുതൽ കാണാതായ രാജേഷിനെ കണ്ടെത്താനുള്ള അന്വേഷത്തിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ മൊബൈല് ഫോണിൽ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. ശനിയാഴ്‌ച്ച കമ്പനിയിലും എത്താത്തതിനെ തുടർന്ന് കാണാന്മാനില്ലെന്ന് അറിയിച്ച് സുഹൃത്തുക്കൾ പൊലീസിൽ പരാതി നല്കിയിരുന്നു. തുടർന്നാണ് റിഫയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചത്. തുടർന്ന് സുഹൃത്തുക്കൾ എത്തി മരിച്ചത് രാജേശ് ആണെന്ന് സ്ഥിരികരിക്കുകയായിരുന്നു.

താരിക് പാസ്റ്ററി എന്ന സ്ഥാപനത്തിന്റെ ഉടമയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുന്ന രാജേഷ് ആറുമാസം മുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ്. ഉടമ വിദേശത്താണ് ഉള്ളത്.ഇന്ന് വൈകിട്ട് ഉടമ എത്തിച്ചേർന്നതിന് ശേഷം മൃതദേഹം നാട്ടിലയക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും. പരേതന് നാട്ടിൽ ഭാര്യയും എട്ട് മാസം പ്രായമുള്ള മകളുമുണ്ട്.