ന്നലെ ബാത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വീട്ടമ്മയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകിട്ട് 5.30 ന് എയർഇന്ത്യ എക്സ്‌പ്രസിൽ ആണ് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നത്.

കഴിഞ്ഞ കുറച്ച് ദിവസമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബീന ഇന്നലെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ജിദാലിയിലെ വീട്ടിലെ ബാത്ത്‌റൂമിലാണ് 39 കാരിയായ ബീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ബിനു ഓഫീസിൽ പോകാനായി എഴുന്നേറ്റപ്പോൾ ബീന ബാത്ത്‌റൂമിൽ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടൻ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ഹോസ്പിറ്റലിൽ നടത്തിയ മെഡിക്കൽ ടെസ്റ്റുകളിൽ ഉയർന്ന രക്തസമ്മർദ്ദം കണ്ടെത്തിയിരുന്നു.എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ബീന ബഹ്‌റിൻ മിനിസ്ട്രി ഓഫ് വർക്‌സിൽ ജോലി ചെയ്യുന്ന ബിനു ചാക്കപ്പന്റെ ഭാര്യയാണ്. വേനലവധിക്കായി അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു ഇവർ. പിറവം മുളക്കുളം പുതിയേടത്ത് വീട്ടിൽ കുര്യാക്കോസിന്റെ മകളായ ബീന ബഹ്‌റൈനിലാണ് പഠിച്ചതും വളർന്നതും.

ന്യൂഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി അലീന ബിനുവും ന്യൂ മിലേനിയം സ്‌കൂൾ വിദ്യാർത്ഥി ആൾഡ്രിൻ ബിനുവും മക്കളാണ്.ബഹ്‌റിൻ സെന്റ് പീറ്റേഴ്‌സ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് അംഗമാണ് ഇവരുടെ കുടുംബം. ബീനയുടെ പിതാവ് കുര്യാക്കോസും മാതാവ് മറിയമ്മയും മുമ്പ് ബഹ്‌റിനിലായിരുന്നു താമസം.

ബഹ്‌റിനിലെ സംസ്‌കാര ശ്രുശ്രൂഷകൾ നാളെ രാവിലെ 11 മണിക്ക് സൽമാനിയയിൽ ഉള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തും.ജെഎസ്ഒ ചർച്ച് സെക്രട്ടറി ജോർജ് തോമസ് വെള്ളിയാഴ്ച ചർച്ചിൽ പ്രയർ മീറ്റിങ്ങ് നടത്തും. സംസ്‌കാരം ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ് 2 മണിത്ത് പുത്തൻകുരിശ് കുറ്റ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.