മനാമ: ബഹ്‌റൈൻ മർത്തോമ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ റൈറ്റ്. റവ. ഡൊ. സഖറിയാസ് മാർ തെയൊഫിലസ് സഫ്രഗൻ മെത്രാപ്പൊലീത്ത മെമ്മൊറിയൽ എവർറൊള്ളിങ് ട്രൊഫിക്ക് വേണ്ടി സംഘടിപ്പിച്ച ഇന്റ്‌റർ ചർച്ച് കിക്കറ്റ് ടൂർണ്ണമെന്റിൽ ആഥിതേയരായ ബഹ്‌റൈൻ മർത്തോമ യുവജന സഖ്യത്തെ തോൽപ്പിച്ച് ചാമ്പ്യന്മാരായി.

ആദ്യം ബാറ്റ് ചെയ്ത സെന്റ്റ് :പീറ്റേഴ്‌സ് യൂത്ത് അസ്സോസിയെഷൻ 71 റൺസ് എടുത്തു ,ചെയിസ് ചെയ്ത മർത്തോമ യുവജനസഖ്യം 51 റൺസ് എടുക്കാനെ കഴിഞ്ഞോള്ളൂ .ടൂർണ്ണന്റ്‌റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് റിനുതോമസ് (മർത്തോമ യുവജന സഖ്യം ).ഏറ്റവും കൂടുതൽ റൺസ് നേടിയതും ,ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി റിന്റോ തോമസ് (സെന്റ്റ് :പീറ്റേഴ്‌സ് യൂത്ത് അസ്സോസിയെഷൻ) നെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ നാല് അഴ്‌ച്ചയായി ലീഗ് അടിസ്ഥാനത്തിൽ ആണ് മത്സരങ്ങൾ നടത്തിയത് .ബഹ്‌റൈനിലെ എക്യുമിനിക്കൽ ചർച്ച് കളുടെ കൂട്ടായ്മയായ കെ സി ഇ സി യുടെ കീഴിൽ വരുന്ന ചർച്ച് ടീമുകൾ ആണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത് .വിജയികൾക്ക് റൈറ്റ്. റവ. ഡൊ. സഖറിയാസ് മാർ തെയൊഫിലസ് സഫ്രഗൻ മെത്രാപ്പൊലീത്ത മെമ്മൊറിയൽ എവർറൊള്ളിങ് ട്രൊഫിയും ക്യാഷ് പ്രൈസും നല്കി.

സമ്മാനദാന ചടങ്ങിൽ കൺവീനർ സിൻസൺ ചാക്കോ പുലിക്കൊട്ടിൽ സ്വാഗതവും ,സഖ്യം വൈസ് പ്രസിടന്റ്‌റ് രാജീവ് മാത്യു നന്ദിയും അറിയിച്ചു .റെവ:സാം മാത്യു,റവ:ജേക്കബ് ജോർജ്, റവ:ഫാ:എൽദൊസ് സക്കറിയ,റെവ:ഫാ: ടിനു തോമസ് എന്നിവർ ചടങ്ങിൽ സംബന്ദിച്ചു. മികച്ച ഓഡിയൻസിനുള്ള സമ്മാനം സെന്റ് മേരീസ് യൂത്ത് അസ്സോസിയെഷൻ കരസ്തമാക്കി.പ്രശസ്ത പിന്നണി ഗായകൻ വി ദേവാനന്ദ് ആണ് സമ്മാനദാനം നിർവ്വഹിച്ചത്.