ചൂട് കഠിനമായതിനെ തുടർന്ന് രാജ്യത്ത് അനുവദിച്ച തൊഴിൽ വിശ്രമം സ്വകാര്യമേഖലയ്ക്കും ബാധകമെന്ന് തൊഴിൽ മന്ത്രി അറിയിച്ചുു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുള്ള ഉച്ച വിശ്രമ നിയമം പാലിക്കുന്നതിന് സ്വകാര്യ മേഖലയിലെ മുഴുവൻ കമ്പനികളും സ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി.

സൂര്യ താപം, ഉഷ്ണ രോഗങ്ങൾ, നിർജലീകരണം എന്നിവ തൊഴിലാളികളെ ബാധിക്കാതിരി ക്കാനാണ് നിയമം പാലിക്കാൻ നിർദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറക്കുന്നതിനും ഉല്പാദന ശേഷി വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും ഇത് സഹായിക്കും. സൂര്യ താപമേറ്റു കഴിഞ്ഞാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കണമെന്ന് തൊഴിൽ സ്ഥാപനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു.

തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക അന്വേഷണ സംഘം തൊഴിലിടങ്ങളിൽ പരിശോധന നടത്തുകയും നിയമ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന് തൊഴിൽ മന്ത്രി മു്ന്നറിയിപ്പ് നല്കിയിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം മറികടക്കുന്ന കമ്പനികൾ ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.