മനാമ : ഗവണ്മെന്റ് ജോലിക്കാരുടെ പെൻഷൻ വർഷം തോറും മൂന്ന് മുതൽ നാല് ശതമാനം വരെ വർദ്ധിപ്പിക്കണമെന്ന എംപിമാരുടെ നിർദ്ദേശം ഗവൺമെന്റ് തള്ളിയതോടെ പ്രതിഷേധവുമായി എംപിമാർ രംഗത്തെത്തി.

പെൻഷൻ വർദ്ധിപ്പിക്കുന്നതിനു ആവശ്യമായ ഫണ്ട് ഇല്ലെന്ന ഗവണ്മെന്റിന്റെ വാദത്തെ എംപി അബ്ദുൾറഹ്മാൻ ബുംജയ്ദ് വിമർശിച്ചു. തങ്ങളുടെ നിർദ്ദേശം കൂടുതൽ ചെലവ് ഉണ്ടാകുമെന്നത് സത്യമാണ്. എന്നാൽ ഗവണ്മെന്റ് ഇതേ കുറിച്ച് അറിയേണ്ടി വരില്ലെന്നും, പെൻഷൻ എക്‌സ്‌പെൻസ് മാത്രം ഗൗനിച്ചാൽ മതിയെന്ന് കൗൺസിലിന്റെ ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ മുഹമ്മദ് അൽ അഹ്മദ് അഭിപ്രായപ്പെട്ടു. ഈ നിർദ്ദേശം നിരസിച്ചതോടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ വഴിയില്ലെന്ന അവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
.
നിർദ്ദേശം നടപ്പാക്കാൻ മാത്രമുള്ള വരുമാനം നിലവിൽ ഗവണ്മെന്റിന് ഇല്ലെന്ന് ഷൂറാ കൗൺസിൽ ആൻഡ് റെപ്രെസെന്ററ്റീവ് കൗൺസിൽ അഫയേഴ്സ് മന്ത്രി ഘാനിം അൽ ബുനൈൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.