- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈൻ നാഷണൽ ഡേ; കേരളീയ സമാജം ആനന്ദ ബസാർ 16 ന്
ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം ബഹ്‌റൈൻ നാഷണൽഡേ ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 16 തീയതി ആനന്ദ ബസാർ സംഘടിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കലാകായിക പരിപാടികളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ഡിസംബർ 16 ന് ഉച്ചക്ക് 2 മണി മുതൽ രാത്രി 11 വരെ നടക്കുന്ന ആനന്ദ ബസാറിൽ കുടുംബസമേതം ആസ്വദിക്കാനും ആനന്ദിക്കാനും കഴിയും വിധത്തിലുള്ള വിപുലമായ വിനോദ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ രുചിവൈവിധ്യങ്ങൾ ആസ്വദിക്കുവാൻ കഴിയുന്ന നിരവധി ഭക്ഷണ ശാലകൾ ഇതോടൊപ്പമുണ്ടാകും. ഫാമിലി ഗെയിമുകൾ, കരകൗശല വസ്തുക്കൾ, വിവിധതരം വസ്ത്രങ്ങൾ, പെയിന്റിങ്ങുകൾ, ഓർണമെന്റ്‌സ് എന്നിവയുടെ പ്രദർശനം. നാടൻ കലാകായിക മത്സരങ്ങൾ, കുട്ടികൾക്കായുള്ള ഫാഷൻ ഷോ, കുട്ടികൾക്കും വനികൾക്കും പ്രത്യേകം പങ്കെടുക്കാവുന്ന ഗ്രൂപ്പ് ഗെയിമുകൾ, സ്റ്റേജ് ഷോ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കുന്നതാണ്.
സമാജം വനിതാവിഭാഗം കൺവീനർ ഉഷാ ഗോവിന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത്. കുട്ടികളുടെ ഫാഷൻ ഷോയിൽ പങ്കെടുക്കാന് ആഗ്രഹിക്കുന്നവർ ,വിവിധ സ്റ്റാളുകൾ, ഭക്ഷണ ശാലകൾ തുടങ്ങിയവ നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾ, സംഘടനകൾ, ഗ്രൂപ്പുകൾ എന്നിവ പേർ രജിസ്റ്റർ ചെയ്യുന്നതിനായി സമാജം ഓഫീസുമായി ബന്ധപ്പെടണം.
രജിസ്‌ട്രേഷനും മറ്റ് കൂടുതൽ വിവരങ്ങൾക്കും രജിത അനിൽ 38478882, ഫാത്തിമ കമ്മിസ് 38044694 എന്നിവരെയും. കുട്ടികളുടെ ഫാഷൻഷോ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടു പാർവ്വതി ദേവദാസ് 39071080, ഉഷ ഗോവിന്ദൻ 38149079 എന്നിവരെയും വിളിക്കാവുന്നതാണ്.