- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ ദേശീയദിനം; 'സാംസ' വിപുലമായി ആചരിച്ചു
ശിഫ അൽജസീറ ഹോസ്പിറ്റലിന്റെയും, കിങ്ങ്ഡം ആയുർവേദിക് മെഡിക്കൽ സെന്ററിന്റെയും സംയുക്ത സഹകരണത്തോടെ ത്വഴിലാളികൽക്കായി 16.12.2015 സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ ഏകദേശം 200 പേർ പങ്കെടുത്തു. ഡോക്ടർ നിജേഷ് മേനോൻ, ഡോക്ടർ രമേഷ് ചന്ദ്ര, ഡോക്ടർ ഉമ സന്തോഷ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. കോൺകോർഡ് ഹോട്ടലിൽ വച്ച് നടന്ന ക്യാമ്പ് രാവിലെ 8.30 ദി

ശിഫ അൽജസീറ ഹോസ്പിറ്റലിന്റെയും, കിങ്ങ്ഡം ആയുർവേദിക് മെഡിക്കൽ സെന്ററിന്റെയും സംയുക്ത സഹകരണത്തോടെ ത്വഴിലാളികൽക്കായി 16.12.2015 സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ ഏകദേശം 200 പേർ പങ്കെടുത്തു. ഡോക്ടർ നിജേഷ് മേനോൻ, ഡോക്ടർ രമേഷ് ചന്ദ്ര, ഡോക്ടർ ഉമ സന്തോഷ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. കോൺകോർഡ് ഹോട്ടലിൽ വച്ച് നടന്ന ക്യാമ്പ് രാവിലെ 8.30 ദിവാനിയ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ മുഹമ്മദ് റഫീഖു നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
ഉച്ചയ്ക്ക് ഒരു മണിക്ക് ക്യാമ്പ് അവസാനികയും തുടർന്ന് നടന്ന പൊതു ചടങ്ങിൽ ശിഫ അൽജസീറ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ മൂസക്ക, കിങ്ങ്ഡം ആയുർവേദിക് മെഡിക്കൽ സെന്റെർ മാർക്കറ്റിങ് മാനേജർ ജയപ്രകാശ്, ഡോക്ടർമാർ, പരമെഡിക്കൽ സ്റ്റാഫ് എന്നിവരെ ആദരിച്ചു.
സാംസ പ്രസിഡണ്ട് ശൈലെന്ദ്രകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ വത്സരാജൻ സ്വാഗതം ആശംസിക്കുകയും സെക്രടറി സുനിൽ പാപ്പച്ചൻ, ഉപദേശകസമിതി അംഗം ബാബുരാജൻ എന്നിവർ സംസാരിക്കുകയും ചെയ്തു. വനിതാ വേദി ജനറൽ കനവീനർ ശീതൾ ഷിബുലാൽ നന്ദിയും അറിയിച്ചു.


