മനാമ : ദേശീയ ദിനത്തെ വരവേല്ക്കാനൊരുങ്ങി ബഹ്‌റിൻ ഒരുങ്ങിക്കഴിഞ്ഞു. വിപണികളും തെരുവുകളും അലങ്കാരങ്ങൾക്കൊണ്ട് തിളങ്ങില്ക്കുന്നു. 16 ന് നട്കകുന്ന ദേശീയ ദിനാഘോഷത്തിനായി വൈവധ്യങ്ങളായ കലാപരിപാടികളാണ് ഒരുങ്ങുന്നത്.

ബഹ്‌റിനോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ ആദരസൂചകമായി ദേശീയ ദിനത്തിൽ 18 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പതാകകകൾ ഒരുക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്.

പ്രൈഡ് ഓഫ് നാഷൻ എന്ന ഇന്ത്യൻ കന്പനിയും ഗോൾഡൻ ഗ്രാഫിക്സും ചേർന്ന് മുഹറഖ് ഗവർണറേറ്റിന്റെ സഹകരണത്തോടെയാണ് ഈ ലോക റെക്കോർഡിനായുള്ള സംരംഭം ചെയ്യാനുദ്ദേശിക്കുന്നത്.. ഈ മാസം 16ാം തീയ്യതി 16:16 മണിക്ക് 16 കിലോമീറ്റർ ദേശീയ പാതാക പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും രണ്ടു കിലോമീറ്റർ കൂടി കൂട്ടി 18 കിലോമീറ്റർ ആക്കുകയായിരുന്നു.

ബഹ്‌റിൻ ഇന്റർനാഷണൽ എയർപോർട്ട് റൗണ്ട്എബൗട്ടിൽ നിന്നും ആരംഭിക്കുന്ന പതാക പ്രിൻസ് ഖലീഫ സൽമാൻ പാർക്ക് വരെ നീളും.