ബഹറിൻ: രാജ്യത്ത് പുതുതായി ആരംഭിച്ച ബസ്സ് സർവ്വീസിൽ വൈഫൈ സൗകര്യം ഏർപ്പെടുത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനവ്. ആധുനിക സൗകര്യ ങ്ങളോടെയുള്ള ബസിൽ കാറുകൾ ഉപേക്ഷിച്ച് യാത്രക്കാർ യാത്ര ചെയ്യൽ ശീലമാക്കിയതോടെ എ്ണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ മനാമയിൽ ബസ് സ്റ്റാന്റ് ഉപയോഗിക്കുന്നവരാകാട്ടെ നാട്ടിലേക്ക് നെറ്റ് ഫോൺ ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനുമാക്കി മാറ്റിയിരിക്കുകയാണെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ബഹറിനിലെ അഹമദ് മൻസൂർ അൽ അലി എന്ന കമ്പനി യു.കെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ എക്സ്‌പ്രസ്സ് എന്ന കമ്പനിയുമായി ചേർന്നാണ് പുതിയ ബസ്സ് സർവീസ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

യാത്രക്കാരെ ആകർഷിക്കുന്ന രീതിയിലുള്ള നിരവധി സംവിധാനങ്ങളാണ് ബസിൽ ഏർപ്പെടുത്തി യിരിക്കുന്നത്. ആകർഷകമായ യൂനിഫോമിലുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റവും, യാത്ര നടത്തുന്ന ഭാഗത്തെ കുറിച്ചുള്ള ഡിജിറ്റൽ ഡിസ്പ്‌ളേയും ഇതിനകം തന്നെ ജനങ്ങളെ ഏറെ ആകർഷിച്ചിട്ടുണ്ട്.