- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സർവ്വീസുകൾ കൂട്ടിയും കുറച്ചും ബസ് റൂട്ടിൽ മാറ്റം വരുത്തിയും ബഹ്‌റിൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി; പുതിയ റൂട്ടുകളും സമയങ്ങളുമായി ബസുകൾ ഓടിത്തുടങ്ങി
മനാമ: രാജ്യത്തെ പൊതു ഗതാഗത മേഖലയുടെ പ്രവർത്തന ചുമതല ഏറ്റെടുത്തിരിക്കുന്ന ബഹ്‌റിൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി ബസ് റൂട്ടുകളിലും സമയങ്ങളിലും മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ റൂട്ടുകളും സമയക്രമങ്ങളും ഇന്നലെ മുതൽ നിലവിൽ വന്നു. രാവിലെ അഞ്ച് മണി മുതൽ രാത്രി 10.30 വരെയായിരിക്കും ബസുകൾ സർവ്വീസ് നടത്തുക. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത
മനാമ: രാജ്യത്തെ പൊതു ഗതാഗത മേഖലയുടെ പ്രവർത്തന ചുമതല ഏറ്റെടുത്തിരിക്കുന്ന ബഹ്‌റിൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി ബസ് റൂട്ടുകളിലും സമയങ്ങളിലും മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ റൂട്ടുകളും സമയക്രമങ്ങളും ഇന്നലെ മുതൽ നിലവിൽ വന്നു. രാവിലെ അഞ്ച് മണി മുതൽ രാത്രി 10.30 വരെയായിരിക്കും ബസുകൾ സർവ്വീസ് നടത്തുക.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എ1, എക്‌സ് 2, എക്‌സ് 3, എക്‌സ് 4, 17, 18, 19, 41 റൂട്ടുകളിൽ കൂടുതൽ ബസുകൾ സർവ്വീസ് നടത്തും. അതേസമയം തിരക്ക് കുറവായതിനാൽ എ2, 13, 46, 70 റൂട്ടുകളിൽ ബസ് സർവീസുകൾ കുറയ്ക്കും. റൂട്ട് 52, 53 എന്നിവ ഒഴിവാക്കി പകരം 50, 51ലും ആയിരിക്കും ബസുകൾ സർവ്വീസ് നൽകുക. യാത്രക്കാരില്ലത്തതിനാൽ 55ലെ ബസ് സർവ്വീസ് റദ്ദാക്കി.
കൂടാതെ റൂട്ട് 12, 30, 31, 33 എന്നിവ വഴി ബഹ്‌റിൻ ഇന്റർ!നാഷണൽ എയർപോർട്ടിലേയ്ക്ക് ഇനി മുതൽ സേവനം ഉണ്ടാകില്ല. എയർപോർട്ട് അവന്യൂവിൽ വച്ച് തന്നെ സർവ്വീസ് അവസാനിക്കും.
www.bahrainbus.bh എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. കൂടാതെ 66311111 എന്ന ഹോട്ട് ലൈൻ നന്പറിലും വിളിക്കാവുന്നതാണ്.