- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതടക്കമുള്ള നിയമ ലംഘനങ്ങൾക്ക് വാഹനങ്ങൾ പിടിച്ചുവയ്ക്കുന്ന പുതിയ നിയമവുമായി ബഹ്റിൻ; നിയമലംഘകരുടെ വാഹനങ്ങൾ 30 ദിവസം പിടിച്ച് വയ്ക്കുന്ന പുതിയ നിയമം 25 മുതൽ
മനാമ : ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതടക്കമുള്ള നിയമ ലംഘനങ്ങൾക്ക് വാഹനങ്ങൾ പിടിച്ചുവയ്ക്കാൻ ഉത്തരവുമായി ആഭ്യന്തര മന്ത്രി. നിയമ ലംഘനത്തെ തുടർന്ന് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ 30 ദിവസം പിടിച്ചു വെയ്ക്കണമെന്നാണ് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉത്തരവിട്ടത്. നിബന്ധനകൾ സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുരക്ഷ കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന വാഹനങ്ങൾ, ലൈസൻസ് ഇല്ലാതെയുള്ള ഡ്രൈവിങ്, അനധികൃത വാഹനങ്ങൾ, ട്രാഫിക് അപകടങ്ങൾ അധികാരികളോട് റിപ്പോർട്ട് ചെയ്യാത്തത്, സാഹസികകരമായ ഡ്രൈവിങ് എന്നീ കാരണങ്ങൾ മൂലം പിടിച്ചെടുക്കുന്ന വാഹങ്ങളാണ് 30 ദിവസം പിടിച്ചു വെയ്ക്കാൻ മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. ഇവയെ കൂടാതെ ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ വാഹനങ്ങളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നതും, അനധികൃതമായ ടാക്സികൾ എന്നിവയ്ക്കെതിരെയും ശക്തമായ നടപടികൾ മന്ത്രാലയം സ്വീകരിക്കും. വേഗതാ പരിധി ഉയർത്തുന്നതും, രജിസ്‌ട്രേഷൻ
മനാമ : ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതടക്കമുള്ള നിയമ ലംഘനങ്ങൾക്ക് വാഹനങ്ങൾ പിടിച്ചുവയ്ക്കാൻ ഉത്തരവുമായി ആഭ്യന്തര മന്ത്രി. നിയമ ലംഘനത്തെ തുടർന്ന് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ 30 ദിവസം പിടിച്ചു വെയ്ക്കണമെന്നാണ് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉത്തരവിട്ടത്.
നിബന്ധനകൾ സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുരക്ഷ കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന വാഹനങ്ങൾ, ലൈസൻസ് ഇല്ലാതെയുള്ള ഡ്രൈവിങ്, അനധികൃത വാഹനങ്ങൾ, ട്രാഫിക് അപകടങ്ങൾ അധികാരികളോട് റിപ്പോർട്ട് ചെയ്യാത്തത്, സാഹസികകരമായ ഡ്രൈവിങ് എന്നീ കാരണങ്ങൾ മൂലം പിടിച്ചെടുക്കുന്ന വാഹങ്ങളാണ് 30 ദിവസം പിടിച്ചു വെയ്ക്കാൻ മന്ത്രി ഉത്തരവിട്ടിരിക്കുന്നത്.
ഇവയെ കൂടാതെ ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ വാഹനങ്ങളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നതും, അനധികൃതമായ ടാക്സികൾ എന്നിവയ്ക്കെതിരെയും ശക്തമായ നടപടികൾ മന്ത്രാലയം സ്വീകരിക്കും. വേഗതാ പരിധി ഉയർത്തുന്നതും, രജിസ്‌ട്രേഷൻ പ്ലേറ്റുകൾ ഇല്ലാതെയുള്ള ഡ്രൈവിങ് നടത്തുന്ന വാഹനങ്ങൾ എന്നിവയും പിടിച്ചെടുക്കും. സെപ്റ്റംബർ 25 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.