- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈൻ ഒഐസിസി ഇഫ്താർ സംഗമം ഇന്ന് കേരളീയ സമാജത്തിൽ; വിരുന്ന് ബഹ്ഷ്കരിച്ച് അരുവിക്കര തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്താൻ വിമതരും രംഗത്ത്
മനാമ: റമ്ദാൻ മാസത്തിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് സംഘടനകളും മതനേതൃത്വങ്ങളുമൊക്കെ. കേരളത്തിൽ കൊൺഗ്രസുകാർക്കിടയിലെ ചേരിപ്പോര് പോലെ തന്നെ ബഹ്‌റൈൻ ഒഐസിസിയിലും ഭിന്നത രൂക്ഷമാവുന്നുവെന്ന സൂചനയാണ് ഇന്ന് നടത്തുന്ന ഇഫ്താർ വിരുന്നിൽ പങ്കെടുക്കാതെ ഒരു സംഘം ആളുകൾ മാറി നില്ക്കുന്നതിൽ നിന്നും വെളിപ്പെടുന്നത്. ഇന്ന് ക
മനാമ: റമ്ദാൻ മാസത്തിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് സംഘടനകളും മതനേതൃത്വങ്ങളുമൊക്കെ. കേരളത്തിൽ കൊൺഗ്രസുകാർക്കിടയിലെ ചേരിപ്പോര് പോലെ തന്നെ ബഹ്‌റൈൻ ഒഐസിസിയിലും ഭിന്നത രൂക്ഷമാവുന്നുവെന്ന സൂചനയാണ് ഇന്ന് നടത്തുന്ന ഇഫ്താർ വിരുന്നിൽ പങ്കെടുക്കാതെ ഒരു സംഘം ആളുകൾ മാറി നില്ക്കുന്നതിൽ നിന്നും വെളിപ്പെടുന്നത്.
ഇന്ന് കേരളീയ സമാജത്തിൽ ആണ് ഒഐസിസി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി തൊഴിലാളികളെയും വിവിധ സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ഇഫ്താർ വിരുന്നൊരുക്കിയിരിക്കുന്നത്. കൂടാതെ ബഹ്‌റിനിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. എന്നാൽ ഇതിൽ പങ്കെടുക്കാതെ ഒരു സംഘം ദേശീയ കമ്മിറ്റി അംഗങ്ങൾ വിട്ടുനില്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒഐസിസിയിൽ ഏകാധിപത്യ നേതൃത്വമാണെന്ന് ആരോപിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇത് ബഹ്ഷ്‌കരിക്കാൻ തീരുമാനിച്ചത്.
ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നില്ലെന്ന് മാത്രമല്ല വിമത വിഭാഗം ഇന്ന് വൈകിട്ട് 8 മണിക്ക് കലവറ റസ്റ്റോറന്റിൽ അരുവിക്കര തെരഞ്ഞെടുപ്പ് കൺവൻഷൻ വിളിച്ച് ചേർത്തിരിക്കുകയാണ്. ഇത് നേതൃവിഭാഗത്തിനെതിരെയുള്ള പടയൊരുക്കമാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
നിലവിൽ 84 നാഷണൽ കമ്മിറ്റി അംഗങ്ങളാണ് ഒഐസിസിയിൽ ഉള്ളത്. ഇപ്പോഴത്തെ കമ്മിറ്റിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് 46 നാഷണൽ കമ്മിറ്റി അംഗങ്ങളാണ് ഭാരവാഹിത്വത്തിലൊന്നും വരാതെ പുറത്ത് നില്ക്കുന്നത്.