ഹ്‌റൈൻ ഓ ഐ സി സി യൂത്ത് വിംഗിന്റെ ജീവകാരുണ്യ  പദ്ധതിയായ  'അശരണർക്ക്  ഒരു കൈത്താങ്ങ് ' പദ്ധതിയുടെ  സംസ്ഥാന തല ഉദ്ഘാടനം   ബഹുമാനപ്പെട്ട  കേരള  ആഭ്യന്തര  വകുപ്പ്  മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിച്ചു.

അരക്ക് താഴെ ചലനശേഷി  നഷ്ടപ്പെട്ട ആലപ്പുഴ ഹരിപ്പാട് സ്വദേശി  അനിൽ കുമാറിന്  സ്വയം തൊഴിൽ  ചെയ്യാൻ കഴിയുന്ന വിധം  രൂപകൽപ്പന  ചെയ്ത മുച്ചക്ര വാഹനം  നല്കിയാണ്  ഉദ്ഘാടന കർമ്മം  നിർവ്വഹിച്ചത് .'ബഹറിൻ പ്രവാസി സമൂഹത്തിലും ,കേരളത്തിലും ഒ ഐ സി സി യൂത്ത് വിങ്ങ് നടത്തുന്ന സാമുഹ്യ സേവന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രവാസി ജീവിതത്തിലെ ജോലി തിരക്കുകൾക്കിടയിലും  സാമുഹ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത് അഭിനന്ദനാർഹമാണ്'എന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കെ പി സി സി ജന:സെക്രട്ടറി അഡ്വ എം ലിജു ,യൂത്ത് കമ്മീഷൻ അംഗം സുജിത്ത് പോൾ ,ഒ ഐ സി സി ബഹ്‌റൈൻ ദേശിയ പ്രസിഡണ്ട് രാജു കല്ലുംപുറം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.