മനാമ: ബഹ്‌റൈൻ പ്രതിഭ കുടുംബ അംഗങ്ങൾക്കായി ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രതിഭ കായിക മേള സി വി നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ കെ വീരമണി അധ്യക്ഷൻ ആയിരുന്നു.

പ്രതിഭ ആക്ടിങ് സെക്രെട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതം ആശംസിച്ചു. കുട്ടികൾ, വനിതകൾ .പുരുഷന്മാർ എന്നിവർക്കായി പ്രത്യേക മത്സരങ്ങൾ ആണ് നടത്തിയത്. ഇരുപത്തി അഞ്ചോളം വരുന്ന കായിക ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. ബഹ്‌റൈൻ പ്രതിഭയുടെ വിവിധ യുണിറ്റുകളിൽ നിന്നായി ഇരുന്നൂറ്റി അൻപതോളം വരുന്ന കായിക പ്രതിഭകൾ ആണ് മത്സരങ്ങളിൽ പങ്കെടുത്തത്.

ബഹ്‌റൈൻ പ്രതിഭ വനിതാ വേദി അംഗങ്ങൾ, ബാലവേദി അംഗങ്ങൾ തുടങ്ങിയവരും മത്സരങ്ങളിൽ പങ്കെടുത്തു. വിവിധ തലത്തിലുള്ള ഓട്ട മത്സരങ്ങൾ, ലോങ്ങ് ജമ്പ്, ഷോർട്ട് പുട്ട്, ബാസ്‌കറ്റ് ബോൾ ത്രോ, കിക്കിങ് സ്റ്റംബ്, വടം വലി , തുടങ്ങി ഒട്ടേറെ കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. യുണിറ്റ് അടിസ്ഥാനത്തിൽ ഗുദെബിയ യുണിറ്റ് ഏറ്റവും കൂടുതൽ പോയിന്റ്‌റുകൾ നേടി ഒന്നാം സ്ഥാനത്തും, റിഫ്ഫ യുണിറ്റ് രണ്ടാം സ്ഥാനത്തും എത്തി.

ഈ യുണിറ്റുകൾക്ക് ഓവർ ഓൾ ചാമ്പ്യൻ ഷിപ്പ് ട്രോഫികൾ സമ്മാനിച്ചു. ആർ രാജൻ കൺവീനർ ആയ കമ്മറ്റി ആണ് ബഹ്‌റൈൻ പ്രതിഭ കായിക ദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. ബഹ്‌റൈൻ ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ മെഡിക്കൽ ടീം ആവശ്യമായ ആരോഗ്യ പരിചരണങ്ങളും ആയി കായിക മേളയിൽ ഉടനീളം പങ്കെടുത്തു.