- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
റമ്ദാനെ വരവേല്ക്കാൻ നാടും നഗരവും ഒരുങ്ങി; ബഹ്റിനിൽ ഇഫ്താർ സമയം അറിയിക്കാൻ പീരങ്കി മുഴങ്ങും
റമ്ദാനെ വരവേല്ക്കാനായി ബഹ്‌റിനിലെ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പ്രാർത്ഥനാലയ ങ്ങളും വീടുകളും ശുചീകരിച്ച് കൊണ്ട് ഒരു മാസക്കാലം നീണ്ട് നില്ക്കുന്ന വ്രതാനുഷ്ടാനങ്ങൾക്ക് ഇന്ന് ആരംഭം കുറിക്കുകയാണ് വിശ്വാസികൾ. പുണ്യമാസത്തിൽ മഗ്രിബ് സമയരത്ത് പീരങ്കിവെടിയുതിർത്ത് വിശ്വാസികൾക്ക് അറിയി്പ്പ് നല്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. മ
റമ്ദാനെ വരവേല്ക്കാനായി ബഹ്‌റിനിലെ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പ്രാർത്ഥനാലയ ങ്ങളും വീടുകളും ശുചീകരിച്ച് കൊണ്ട് ഒരു മാസക്കാലം നീണ്ട് നില്ക്കുന്ന വ്രതാനുഷ്ടാനങ്ങൾക്ക് ഇന്ന് ആരംഭം കുറിക്കുകയാണ് വിശ്വാസികൾ.
പുണ്യമാസത്തിൽ മഗ്രിബ് സമയരത്ത് പീരങ്കിവെടിയുതിർത്ത് വിശ്വാസികൾക്ക് അറിയി്പ്പ് നല്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. മഗ്രിബ് പ്രാർത്ഥനക്കാർക്ക് സമയം അറിയിക്കുന്നതിന് പീരങ്കിമുഴക്കാനാണ് തീരുമാനം. വിവിധ സ്ഥലങ്ങളിൽ നിന്നാകും പീരങ്കി മുഴക്കുക. മനാമ, റിഫ,അറദ് എന്നിവിടങ്ങളിൽ നിന്ന് പീരങ്കി വെടിയുതിർക്കും. ഇഫ്താർ സമയം അറിയുന്നതിന് പരമ്പരാഗതമായി വിശ്വാസികൾക്ക് അറിയിപ്പ് ലഭിച്ചിരുന്നത് പീരങ്കി മുഴക്കിയാണ്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാണ് വ്രതം അവസാനിപ്പിച്ച് വ്ശ്വാസികൾ ഭക്ഷണം കഴിക്കുന്നത്. മനാമ,റിഫ,അറദ് എന്നിവിടങ്ങളിൽ പീരങ്കി മുഴക്കം കേൾക്കാനായി അനവധി വിശ്വാസികളാണ് കാത്തിരിക്കുന്നത്.
റമദാനിൽ മോസ്‌കുകളിലെത്തുന്ന വിശ്വാസികൾക്ക് വേണ്ടി റമദാൻ ടെന്റുകൾ ആരംഭിച്ചിട്ടുണ്ട്. ജുഫെയ്‌റിലെ അൽഫത്തേഹ് ഗ്രാന്റ് മോസ്‌കിൽ അനവധി വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. 6,500 സ്‌ക്വയർ മീറ്ററിൽ ഓരേസമയം 7000 വിശ്വാസികളെ ഉൾക്കൊള്ളാനാകും.
നൂറ്റാണ്ടുകൾക്ക് മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നോമ്പ് പിടിക്കുന്ന സമയം അറിയിക്കുന്നതിനും നോമ്പ് മുറിക്കുന്ന സമയം അറിയിക്കുന്നതിനും പ്രത്യേകതരം വാദ്യോപകരണം മുഴക്കുന്നരീതി ഉണ്ടായിരുന്നു. ആദ്യമായി വെടിപൊട്ടിക്കാൻ തുടങ്ങിയത് ഈജിപ്തിലാണ്. 1907ൽ ഈ രീതി ഗൾഫ് മേഖലയിലെത്തി.