രാജ്യത്തിന്റെ വിവിധ റോഡുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വിവിധ റോഡുകൾ അടച്ചിടും. ഒപ്പം രാത്രികാല റോഡ് പണികൾ മൂലം താമസക്കാർക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന പരായും ഉയരുന്നു.ജുഫൈറയിലാണ് താമസക്കാർ പരാതിയുമായി രംഗത്തെത്തിയത്.

അൽ ഫാത് ഗ്രാന്റ് മോസ്‌കിന് എതിര്‌വശം റോഡ് 2407 ൽ താമസിക്കുന്നവർക്കാണ് പ്രധാനമായും ബുദ്ധിമുട്ട്. അൽ ഫാതിം ടവറിൽ താമസിക്കുന്നവർക്ക് ശല്യമായി മാറിയിരിക്കുകയാണ് റോഡ് പണികൾ. റോഡ് പണിക്ക് തിരഞ്ഞെടുത്ത സമയമാണ് പ്രധാനമായും പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്.

രാത്രി പത്ത് മണിയോടെ തുടങ്ങുകയും പുലർച്ച നാല് വരെയുമാണ് പണി നടക്കുന്നത് ഇത് മൂലം താമസക്കാർക്ക് ഉറക്കം തടസപ്പെടുകയും ചെയ്യുന്നു.

റോഡ് പണി മൂലം അടച്ചിടുന്നവയിൽ ഷെയ്ക്ക് ജാബർ ഹൈവേ ഫെബ്രുവരി 29 വൈകീട്ട് അഞ്ച് വരെയും ബുദിയാ റോഡ് ജനാബിയ ജംഗ്ക്ഷന് സമീപം ഫെബ്രുവരി 27 രാവിലെ അഞ്ച് വരെയും ഉം അൽഹസാം ഫ്‌ലൈ ഓവറിന് സമീപം ഷെയ്ക്ക് ജാബർ ഹൈ വേ ഫെബ്രുവരി 28 രാവിലെ അഞ്ച് വരെയും അടച്ചിടുന്നതായിരിക്കും.