- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിലെ വഴിയോര കച്ചവടക്കാർക്കെതിരെ നടപടി തുടങ്ങി; ഇതുവരെ ഒഴിപ്പിച്ച് 90 ലധികം കച്ചവടക്കാരെയും 185 ഓളം കച്ചവട സ്ഥലങ്ങളും
മനാമ: രാജ്യത്തെ വിവിധ ഇടങ്ങളിൽ അനധികൃതമായി വഴി വാണിഭം നടത്തിയ കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി. മുനിസിപ്പാലിറ്റി അധികൃതരാണ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നത്. തെരുവുകച്ചവടക്കാർക്കെതിരെ അധികൃതർ കർശന നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ കച്ചവടം നടത്തിയിരുന്ന 96 പേരെ ഒഴിപ്പിച്ചു. പധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സം
മനാമ: രാജ്യത്തെ വിവിധ ഇടങ്ങളിൽ അനധികൃതമായി വഴി വാണിഭം നടത്തിയ കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി. മുനിസിപ്പാലിറ്റി അധികൃതരാണ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നത്.
തെരുവുകച്ചവടക്കാർക്കെതിരെ അധികൃതർ കർശന നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ കച്ചവടം നടത്തിയിരുന്ന 96 പേരെ ഒഴിപ്പിച്ചു. പധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സംയുക്ത മന്ത്രിതല സമിതിയിൽ ഇത്തരം കച്ചവടം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്.
വിവിധ പ്രദേശങ്ങളിലായി 96 കച്ചവടക്കാരെയും 185 ഓളം കച്ചവടകേന്ദ്രങ്ങളും നീക്കം ചെയ്യുകയും ചെയ്തു. സൽമാനിയ നെസ്റ്റോ സൂപ്പർ മാർക്കറ്റിന് എതിർവശം, അൽമിഹ്‌സ റോഡ്, മനാമ ലാസ്റ്റ് ചാൻസിന് എതിർവശം, അദാരി ഹോട്ടലിന് സമീപം, ഗുദൈബിയ മുസ്തഫ മസ്ജിദിന് സമീപം, സോള സൂപ്പർ മാർക്കറ്റിന് സമീപം തുടങ്ങിയ ഇടങ്ങളിലെല്ലാം തകൃതിയായ തെരുവു കച്ചവടമാണ് നടക്കുന്നത്. മത്സ്യം ഉൾപ്പെടെ ഇവിടെ വിൽക്കുന്നുണ്ട്. കൂടുതലും ബംഗാളികളാണ് ഈ മേഖലയിലുള്ളത്. ഉച്ച രണ്ട് മണിക്കുശേഷമാണ് ഇവിടെ കച്ചവടം തുടങ്ങുന്നത്.
പലരും നിർമ്മാണ രംഗത്തും മറ്റും തൊഴിലെടുക്കുന്നവരാണ്. ഈ ജോലി കഴിഞ്ഞാണ് ഇവർ തെരുവുകച്ചവടത്തിന് ഇറങ്ങുന്നത്. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മറ്റും വിലക്കുറവിൽ ലഭിക്കുന്നതിനാൽ ഇതിന്റെ പരിസരങ്ങളിൽ കച്ചവടം ചെയ്യുന്നവരെ ഇത് ബാധിച്ചിരുന്നു.ക്രമമില്ലാതെ സാധനങ്ങൾ കൂട്ടിയിടുന്നതും തലങ്ങും വിലങ്ങുമുള്ള പാർക്കിങും മറ്റും മൂലം ഇവിടെ ഗതാഗതക്കുരുക്കും പതിവായിരുന്നു.