ഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ നിയമം ലംഘിച്ച് വാഹനമോടിച്ചവർക്കെതിരെ കർശന നടപടി സ്വീകിരിച്ചിരിക്കുകയാണ് ട്രാഫിക് വിഭാഗം.നവംബർ, ഡിസംബർ മാസങ്ങളിലെ വാഹനാപകടങ്ങളിൽ ഉൾപ്പെട്ട 23 പേരുടെ ലൈസൻസ് ആണ് അധികൃതർ സസ്പെൻഡ് ചെയ്യാനൊരുങ്ങുന്നത്.

വാഹനാപകടങ്ങൾക്ക് കാരണക്കാരായ ഒരു വനിതയുൾപ്പെടെ 21 ബഹ്റിനികളുടെയും 2 വിദേശി ഡ്രൈവർമാരുടെയും ലൈസൻസ് ആണ് റദ്ധാക്കിയിരിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്‌നൽ മറികടക്കുക തുടങ്ങിയ കുറ്റങ്ങൾ കണക്കിലെടുത്താണ് നടപടി.

കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം ട്രാഫിക് പബ്ലിക് പ്രോസിക്യൂഷനു സമർപ്പിക്കും. അതിനുശേഷം ക്രിമിനൽ കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും, നിയമങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.