- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തിൽ വാക്സിൻ സ്വീകരിക്കണം; 70 വയസിന് മുകളിലുള്ളവർക്ക് രജിസ്ട്രേഷൻ ആവശ്യമില്ല; ബഹ്റിനിൽ ഈ മാസം കൂടുതൽ പേരിലേക്ക് വാക്സിനെത്തിക്കും
ബഹ്റൈനിൽ ഈ മാസം കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രി ഡോ. വലീദ് അൽ മാനിഅ് വ്യക്തമാക്കി. കൂടാതെ പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തിൽ വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ജീവിതത്തിലേക്ക് ബഹ്റൈൻ സാമൂഹിക മേഖലയെ തിരികെ കൊണ്ടു വരുന്നതിനും എല്ലാവരിലും കോവിഡ് വാക്സിൻ സന്ദേശം എത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കും. മൂന്ന് ലക്ഷം പ്രതിരോധ വാക്സിനുകൾ ഉടൻ രാജ്യത്തെത്തും. ഓരോരുത്തരും തങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് 579 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞ മൂന്ന് പേർ കൂടി മരിച്ചു. പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 579 പോസിറ്റീവ് കേസുകളിൽ 213 പേരാണ് പ്രവാസികൾ. 501 പേർ രോഗമുക്തരായി.