- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ വളർന്നു കൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കെതിരെ ബഹ്റിനിലെ എഴുതുക്കാരും പൊതു പ്രവർത്തകരും സംഘടിക്കുന്നു
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും കർണ്ണാടക യിലെ മുന് വൈസ് ചാൻസിലരുമയിരുന്ന കൽബുർഗിയെ ഒരു പറ്റം മത ഭ്രാന്തന്മാർ ചേർന്ന് നിഷ്ടുരമായ കൊല പെടുത്തുകയും അത് വഴി സ്വന്തന്ത്ര ചിന്തക്കും യുക്തി ബോധത്തിനും വേണ്ടി നില കൊള്ളുന്ന മുഴുവ മനുഷ്യരെയും ഭിഷണി പെടുത്തി തങ്ങളുടെ വരുതിക്ക് നിറുത്താ മെന്നാണ് കൊലയാളികൾ ആഗ്രഹിക്കുന്നത് നിയമ വാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും കർണ്ണാടക യിലെ മുന് വൈസ് ചാൻസിലരുമയിരുന്ന കൽബുർഗിയെ ഒരു പറ്റം മത ഭ്രാന്തന്മാർ ചേർന്ന് നിഷ്ടുരമായ കൊല പെടുത്തുകയും അത് വഴി സ്വന്തന്ത്ര ചിന്തക്കും യുക്തി ബോധത്തിനും വേണ്ടി നില കൊള്ളുന്ന മുഴുവ മനുഷ്യരെയും ഭിഷണി പെടുത്തി തങ്ങളുടെ വരുതിക്ക് നിറുത്താ മെന്നാണ് കൊലയാളികൾ ആഗ്രഹിക്കുന്നത് നിയമ വാഴ്ച നില നില്ക്കുന്ന ഏതൊരു രാജ്യത്തും ഭരണ കുടം എടുക്കാറുള്ള മിനിമം നടപടികൾ പോലും ഒഴിവാക്കി കൊലപാതകികൾക്ക് സംരക്ഷണം നൽകുന്ന ഈ കിരാത വാഴ്ചക്കെതിരെ ലോകം മുഴുവൻ ഉള്ള എഴുത്തുകാരും കലാകാരൻ മാരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധിക്കുകയാണ് .
അവാർഡുകളും ബഹുമതികളും നിരസിച്ചും തിരിച്ചു നൽകി കൊണ്ടും സർക്കാർ സമിതികളിൽ നിന്നുള്ള പദവികൾ രാജി വച്ചും ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രൊഫ: കൽബുർഗിയുടെ കൊലപാതകികളെ നിയമത്തിനു മുന്നില് കൊണ്ട് വരണമെന്ന് ആവ്ശ്യപെട്ടും രാജ്യത്ത് വളർന്നു വരുന്ന അസഹിഷ്ണുത ക്കെതിരെ പ്രതിഷേ ധിക്കുന്ന എഴുതുക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു ബഹ്രനിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒപ്പ് ശേഖരണം നടത്തുകയും ഒത്തു കുടുകയും ചെയുന്നു .
പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 3917 5836 ,39186439 എന്നി നമ്പറുകളിൽ ബന്ധപെടണമെന്നു സംഘാടക സമിതിക്കു വേണ്ടി അഡ്വ : ജോയ് വെട്ടിയാടൻ ,ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു

