- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കൂടുതൽ വിദേശികളെ ജോലിക്ക് വയ്ക്കണമെങ്കിൽ തൊഴിലുടമകൾ അധിക ഫീസ് നല്കണം; സ്വദേശി വത്കരണം നടപ്പിലാക്കാൻ പുതിയ സംവിധാനവുമായി ബഹ്‌റിൻ
മനാമ : കുവൈറ്റിനും സൗദിക്കും ഒമാനും പിന്നാലെ സ്വദേശവത്കരണ നടപടികളുമായി ബഹ്‌റിനും രംഗത്തെത്തി. പുതിയ സംവിധാനം നടപ്പിലാക്കാനാണ് ബഹ്‌റിൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്. ഈ സംവിധാനമനുസരിച്ച് കൂടുതൽ പ്രവാസികളെ ജോലിക്കായി നിയമിക്കുവാൻ താൽപര്യമുള്ള തൊഴിലുടമകൾ അധികമായി ഫീസ് നൽകേണ്ടതാണ്. മാത്രമല്ല ഇത് പ്രകാരം പുതിയ ഒരു പ്രവാസിയെ ജോലിയ്‌ക്കെടുക്കണമെങ്കിലോ, നിലവിലുള്ള പ്രവാസിയുടെ തൊഴിൽ പെര്മിറ്റ് പുതുക്കണമെങ്കിലോ ആ സ്ഥാപനത്തിലെ ബഹ്‌റിൻ സ്വദേശികളുടെ എണ്ണം കൂടി പരിശോധിക്കണം. നിശ്ചിത എണ്ണം ബഹ്‌റൈനികളെ ഉൾപ്പെടുത്തിയ ശേഷം മാത്രമേ പ്രവാസികളെ അനുവദിക്കുകയുള്ളു.ഈ നയം നടപ്പാക്കുന്നതിനായി വേണ്ട എല്ലാ നിയമ നടപടികളും കൈക്കൊള്ളാൻ കാബിനെറ്റ് നിർദ്ദേശം നൽകി കഴിഞ്ഞു.പുതിയ നയം വരുന്നതോടെ കൂടുതൽ ബഹ്‌റൈനികൾക്ക് തൊഴിൽ ലഭ്യമാകുമെന്നാണ് കരുതുന്നത്.
മനാമ : കുവൈറ്റിനും സൗദിക്കും ഒമാനും പിന്നാലെ സ്വദേശവത്കരണ നടപടികളുമായി ബഹ്‌റിനും രംഗത്തെത്തി. പുതിയ സംവിധാനം നടപ്പിലാക്കാനാണ് ബഹ്‌റിൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.
ഈ സംവിധാനമനുസരിച്ച് കൂടുതൽ പ്രവാസികളെ ജോലിക്കായി നിയമിക്കുവാൻ താൽപര്യമുള്ള തൊഴിലുടമകൾ അധികമായി ഫീസ് നൽകേണ്ടതാണ്. മാത്രമല്ല ഇത് പ്രകാരം പുതിയ ഒരു പ്രവാസിയെ ജോലിയ്‌ക്കെടുക്കണമെങ്കിലോ, നിലവിലുള്ള പ്രവാസിയുടെ തൊഴിൽ പെര്മിറ്റ് പുതുക്കണമെങ്കിലോ ആ സ്ഥാപനത്തിലെ ബഹ്‌റിൻ സ്വദേശികളുടെ എണ്ണം കൂടി പരിശോധിക്കണം.
നിശ്ചിത എണ്ണം ബഹ്‌റൈനികളെ ഉൾപ്പെടുത്തിയ ശേഷം മാത്രമേ പ്രവാസികളെ അനുവദിക്കുകയുള്ളു.ഈ നയം നടപ്പാക്കുന്നതിനായി വേണ്ട എല്ലാ നിയമ നടപടികളും കൈക്കൊള്ളാൻ കാബിനെറ്റ് നിർദ്ദേശം നൽകി കഴിഞ്ഞു.പുതിയ നയം വരുന്നതോടെ കൂടുതൽ ബഹ്‌റൈനികൾക്ക് തൊഴിൽ ലഭ്യമാകുമെന്നാണ് കരുതുന്നത്.