- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ശേഷം റിലീസ് ചെയ്ത് ഭാവനയുടെ കന്നഡ ചിത്രം കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മുന്നേറുന്നു; ചിത്രത്തിന്റെ വിജയാഘോഷത്തിൽ നടിക്ക് നിർമ്മാതാവ് നല്കിയത് വെള്ളി കൊണ്ടുള്ള ഉടവാൾ
വിവാഹശേഷം ഭാവനയുടെതായി പുറത്തിറങ്ങിയ കന്നഡ ചിത്രം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. തഗരു എന്ന ചിത്രം കർണാടകയിൽ കളക്ഷൻ റെക്കാഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ ചിത്രത്തിന്റെ നിർമ്മാതാവ് നടിക്ക് നല്കിയ സമ്മാനമാണ് പുതിയ വാർത്ത. തിങ്കളാഴ്ച ബംഗളൂരുവിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ നിർമ്മാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാളാണ് സമ്മാനിച്ചത്. വിജയത്തിന്റെ സൂചകമായി ഉടവാൾ സമ്മാനിക്കുന്നത് കർണാടകയിലെ ഒരാചാരമാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറാണ് ചിത്രത്തിൽ ഭാവനയുടെ നായകൻ. പുനീത് രാജ് കുമാറിന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന 'ജാക്കി' ഒരുക്കിയ സൂരിയാണ് തഗരു സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിൽ ഒരു ഡെന്റിസ്റ്റിന്റെ വേഷമാണ് ഭാവനയ്ക്ക്. പ്രജ്വൽ ദേവരാജിനൊപ്പം ഇൻസ്ൃപെക്ടർ വിക്രം എന്ന കന്നഡ ചിത്രത്തിൽ അഭിനയിച്ച് വരികയാണ് ഭാവന ഇപ്പോൾ. മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള നടിയാണ് ഭാവന. 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ അരങ്ങ
വിവാഹശേഷം ഭാവനയുടെതായി പുറത്തിറങ്ങിയ കന്നഡ ചിത്രം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. തഗരു എന്ന ചിത്രം കർണാടകയിൽ കളക്ഷൻ റെക്കാഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ ചിത്രത്തിന്റെ നിർമ്മാതാവ് നടിക്ക് നല്കിയ സമ്മാനമാണ് പുതിയ വാർത്ത. തിങ്കളാഴ്ച ബംഗളൂരുവിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ നിർമ്മാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാളാണ് സമ്മാനിച്ചത്.
വിജയത്തിന്റെ സൂചകമായി ഉടവാൾ സമ്മാനിക്കുന്നത് കർണാടകയിലെ ഒരാചാരമാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറാണ് ചിത്രത്തിൽ ഭാവനയുടെ നായകൻ. പുനീത് രാജ് കുമാറിന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന 'ജാക്കി' ഒരുക്കിയ സൂരിയാണ് തഗരു സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിൽ ഒരു ഡെന്റിസ്റ്റിന്റെ വേഷമാണ് ഭാവനയ്ക്ക്. പ്രജ്വൽ ദേവരാജിനൊപ്പം ഇൻസ്ൃപെക്ടർ വിക്രം എന്ന കന്നഡ ചിത്രത്തിൽ അഭിനയിച്ച് വരികയാണ് ഭാവന ഇപ്പോൾ.
മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള നടിയാണ് ഭാവന. 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാളത്തിലെ മുൻനിര നടിമാരിലൊരാളായി മാറിയിരുന്നു. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നടി സ്ഥിരസാന്നിധ്യമായി മാറിയിരുന്നു.
ഏറെ വർഷമായി സിനിമാരംഗത്തുള്ള ഭാവനയുടെ വിവാഹം ഇക്കഴിഞ്ഞ ജനുവരിയി ലായിരുന്നു നടന്നത്. കന്നഡ നിർമ്മാതാവ് നവീനായിരുന്നു ഭാവനയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ശേഷം ബാംഗ്ലൂരിലേക്ക് പോയ നടി തുടർന്നും അഭിനയ രംഗത്തുണ്ടാവുമെന്ന് അറിയിച്ചിരുന്നു.