- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവന രഹസ്യമാക്കി വച്ച ഭാവി വരന്റെ പേര് നവീനെന്നോ? നടി പ്രണയിക്കുന്ന യുവ കന്നഡ നിർമ്മാതാവിനെ തപ്പി പാപ്പരാസികളുടെ പരക്കം പാച്ചിൽ
ഗോസിപ്പുകരുടെ വായടച്ച്, കുറച്ച് ദിവസങ്ങൾ മുമ്പാണ് താൻ ഒരാളുമായി അഞ്ച് വർഷമായി പ്രണയത്തിലാണെന്നും വിവാഹിതയാകാൻ പോകുന്നു എന്ന സത്യവും ഭാവന തന്നെ വെളിപ്പെടുത്തിയത്. കന്നട സിനിമാ ലോകത്തെ ഒരു പ്രൊഡ്യൂസറെയാണ് താൻ വിവാഹം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞ ഭാവന അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഭാവ
ഗോസിപ്പുകരുടെ വായടച്ച്, കുറച്ച് ദിവസങ്ങൾ മുമ്പാണ് താൻ ഒരാളുമായി അഞ്ച് വർഷമായി പ്രണയത്തിലാണെന്നും വിവാഹിതയാകാൻ പോകുന്നു എന്ന സത്യവും ഭാവന തന്നെ വെളിപ്പെടുത്തിയത്. കന്നട സിനിമാ ലോകത്തെ ഒരു പ്രൊഡ്യൂസറെയാണ് താൻ വിവാഹം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞ ഭാവന അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഭാവന ഇത്രയും വെളിപ്പെടുത്തിയതോടെ കാമുകനെ തപ്പി നടപ്പാണ് പാപ്പരാസികൾ. ഒടുവിൽ കണ്ടെത്തിയതെന്നാണ് പുതിയ വാർത്ത.
കന്നട സിനിമാ ലോകത്തെ യുവ നിർമ്മാതാവായ നവീൻ ആണ് ഭാവനയുടെ ഭാവി വരനെന്നാണ് സൂചന. 2012 ലാണ് നവീനും ഭാവനയും തമ്മിൽ പരിചയപ്പെടുന്നത്. നവീൻ നിർമ്മിച്ച റോമിയോ എന്ന ചിത്രത്തിലെ നായിക ഭാവനയായിരുന്നു. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണെന്ന
ഗോസിപ്പുകൾ പരന്നിരുന്നു. താൻ ഡേറ്റിങിലാണെന്ന് ഭാവന സമ്മതിച്ചെങ്കിലും അങ്ങനെ ഒന്നില്ലെന്നായിരുന്നു നവീണിന്റെ പ്രതികരണം.
ഇപ്പോൾ സ്റ്റാർ ജാം, കോമഡി സൂപ്പർ നൈറ്റ് എന്നീ ടെലിവിഷന് ചാനൽ പരിപാടികളിലൂടെ ഭാവന തന്നെയാണ് തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. 2014 ൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതാണെന്നും പല കാരണങ്ങൾ കൊണ്ട് നീണ്ടു പോകുകയായിരുന്നു എന്നുമാണ് ഭാവന പറഞ്ഞത്. ഈ വർഷം വിവാഹമുണ്ടാവും.