- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പിസിആർ പരിശോധനാ ഫലത്തിൽ കൃത്രിമം; സർട്ടിഫിക്കറ്റിലെ തീയ്യതി തിരുത്തിയതിന് ബഹ്‌റൈനിൽ രണ്ട് പേർക്ക് ജയിൽ ശിക്ഷ
മനാമ: കോവിഡ് പി.സി.ആർ പരിശോധാ ഫലത്തിൽ കൃത്രിമം കാണിച്ച രണ്ട് പേർക്ക് ബഹ്‌റൈനിൽ ഒരു വർഷം വീതം ജയിൽ ശിക്ഷ. സർട്ടിഫിക്കറ്റിലെ തീയ്യതി തിരുത്തിയ ശേഷം കിങ് ഫഹദ് കോസ്‌വേ വഴി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ ശ്രമിക്കവെയാണ് പിടിയിലായവർക്കാണ് ശിക്ഷ വിധിച്ചത്.
രണ്ട് പേരിൽ ഒരാൾക്ക് പുതിയ പരിശോധനാ ഫലം കൈവശമില്ലാതിരുന്നതിനാൽ നേരത്തെ എടുത്ത പരിശോധനാ ഫലത്തിലെ തീയ്യതി തിരുത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കോസ്‌വേയിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സൗദി അധികൃതർ വിവരം കൈമാറിയതനുസരിച്ച് ബഹ്‌റൈൻ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
താൻ നേരത്തെ കോവിഡ് പരിശോധന നടത്തിയിരുന്നതായും നെഗറ്റീവ് ഫലം ലഭിച്ചിരുന്നതുകൊണ്ട് തീയ്യതി തിരുത്തി അത് തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
വ്യാജ പരിശോധനാ ഫലം ആണ് ഒപ്പമുള്ളയാളുടെ കൈവശമുള്ളതെന്ന് പിടിയിലായ രണ്ടാമനും അറിയാമായിരുന്നു. വ്യാജ രേഖ ചമച്ചതിനാണ് ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയിരുന്നത്. ഇത് ബഹ്‌റൈനിൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചു.
ന്യൂസ് ഡെസ്ക്