പ്രവാസികൾക്കിഷ്ടപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ മൂന്നാമതും ഒന്നാംസ്ഥാനത്ത്. മൂന്നാമത് വാർഷിക 'ഇന്റർ നാഷൻസ് എക്‌സ്പാറ്റ് ഇൻസൈഡർ' സർവെയിലാണ് പ്രവാസികളുടെ ഇഷ്ടരാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ സ്ഥാനം നേടിയത്. 14000 പേരാണ് സർവ്വേയിൽ പങ്കെടുത്തത്. ആദ്യ 25 രാജ്യങ്ങളിൽ ബഹ്റൈന് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ഒമാനും ആദ്യ ഇരുപ്പത്തഞ്ചിലുണ്ട്. അതേസമയം, യുഎഇയും ഖത്തറും ആദ്യ നാൽപ്പത് രാജ്യങ്ങളുടെ പട്ടികയിലും കുവൈറ്റും സൗദിയും അവസാന സ്ഥാനങ്ങളിലും നിലനിൽക്കുന്നു.

കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളിലും തൊഴിൽ സാധ്യത ലോക ശരാശരിയേക്കാൾ കൂടുതലാണെന്നതുമാണ് ബഹ്‌റൈനെ ഉന്നതിയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തൽ. കുട്ടികളുടെ സംരക്ഷണത്തിൽ ബഹ്‌റൈനും യു.എ.ഇയും ആഗോള ശരാശരിയേക്കാൾ മുന്നിലാണ്. ഖത്തറിൽ കുട്ടികളുടെ സംരക്ഷണം വളരെ ചെലവേറിയതാണെന്ന വിലയിരുത്തലാണുള്ളത്. ബഹ്‌റൈനിലെ 69 ശതമാനം പ്രവാസികളായ രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നാണ് രേഖപ്പെടുത്തിയത്.

കുവൈറ്റിലെ സ്വദേശികൾ വളരെ സൗഹാർദ്ദത്തോടെയാണ് പെരുമാറുന്നതെന്ന് സർവ്വേയിൽ പങ്കെടുത്തവർ സാക്ഷിപ്പെടുത്തുന്നു. ഒമാനിലും ഇക്കാര്യം സൗഹാർദ്ദപരമായ പെരുമാറ്റമാണ് ഉള്ളത്. കൂടാതെ, ഇരു രാജ്യങ്ങളിലും അറബി നിർബന്ധമല്ലാത്തതും അനുകൂലമായി. എന്നാൽ മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽ പ്രാദേശിക സൗഹാർദ്ദം ലഭ്യമാകുന്നില്ല. എന്നാൽ സൗദി പോലുള്ള രാജ്യങ്ങളിൽ അറബി പഠിക്കാതെ കാര്യങ്ങൾ സുഗമമായി നടന്നുപോകില്ലെന്നാണ് സർവ്വേകളിൽ വ്യക്തമാക്കിയിരിക്കുന്നത്.